TRENDING:

P Hunt കുട്ടികളുടെ നഗ്നവീഡിയോ ഡൗൺലോഡ് ചെയ്തു; ആലത്തൂരിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

Last Updated:

കുട്ടികളുടെ നഗ്ന ദൃശ്യം പ്രചരിപ്പിക്കുന്നതും കാണുന്നതും തടയുന്നതിനുള്ള ഓപ്പറേഷൻ പി ഹണ്ടിൻ്റെ ഭാഗമായി പാലക്കാട് എസ്.പി യുടെ നിർദ്ദേശാനുസരണം നടത്തിയ റെയ്ഡിലാണ് അശ്വിൻ മുരളി പിടിയിലായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: ഇൻ്റർനെറ്റിൽ നിന്നും  കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്തതിന്  ബി.ജെ.പി പ്രാദേശിക നേതാവ് അറസ്റ്റിൽ. ബി.ജെ.പി ആലത്തൂർ മണ്ഡലം മുൻ ഐ.ടി സെൽ  കോ- ഓർഡിനേറ്റർ ആലത്തൂർ പെരുങ്കുളം സ്വദേശി അശ്വിൻ മുരളിയെ(28) ആണ് ആലത്തൂർ സി.ഐ ബോബിൻ മാത്യുവിൻ്റെ നേതൃത്വത്തിലുള്ള സംഘം  അറസ്റ്റ് ചെയ്ത്.
advertisement

കുട്ടികളുടെ നഗ്ന ദൃശ്യം പ്രചരിപ്പിക്കുന്നതും കാണുന്നതും തടയുന്നതിനായി സംസ്ഥാന പോലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൻ്റെ ഭാഗമായി പാലക്കാട് എസ്.പി യുടെ നിർദ്ദേശാനുസരണം റെയ്ഡ് നടത്തിയ റെയ്ഡിലാണ് അശ്വിൻ മുരളിയെ അറസ്റ്റ് ചെയ്യുന്നത്.  ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യാൻ  ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.

View Survey

കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ എറണാകുളത്തും ഒരാൾ അറസ്റ്റിലായി. കലൂർ ആസാദ് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി തൊടപുഴ സ്വദേശി ജിനു ബേബിയാണ് പിടിയിലായത്.  ജിനു ബേബി നിരവധി അശ്ലീല വാട്ട്സ് ആപ്പ് ഗ്രൂപ്പ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളിൽ അംഗമാണ്.

advertisement

ജിനുവിന്റെ മൊബൈൽ ഫോണിൽ ആറ് മുതൽ 15 വയസ്സ് വരെ മാത്രം പ്രായമുള്ള കുട്ടികളെ ലൈംഗികമായി പഡിപ്പിക്കുന്ന നിരവധി അശ്ലീല വീഡിയോകളും 1000-ഓളം മറ്റ്‌ അശ്ലീല വീഡിയോകളും കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
P Hunt കുട്ടികളുടെ നഗ്നവീഡിയോ ഡൗൺലോഡ് ചെയ്തു; ആലത്തൂരിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories