TRENDING:

ട്രെയിനിൽ യാത്രക്കാരിക്കു മേൽ മൂത്രമൊഴിച്ച ടിടിഇ അറസ്റ്റിൽ

Last Updated:

യാത്രക്കാരിയുടെ തലയിലാണ് ഇയാൾ മൂത്രമൊഴിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊൽക്കത്ത: ട്രെയിനിൽ യാത്രക്കാരിക്കു മേൽ മൂത്രമൊഴിച്ച ടിടിഇ അറസ്റ്റിൽ. കൊൽക്കത്തിയിലെ അകൽ തക്ത് എക്സ്പ്രസ്സിലായിരുന്നു സംഭവം. ട്രെയിനിലെ A1 കോച്ചിൽ ഞായറാഴ്ച്ച അർധരാത്രി ഉറങ്ങിക്കിടന്ന യാത്രക്കാരിക്കുമേലാണ് ടിട‌ിഇ മൂത്രമൊഴിച്ചത്. ഇയാൾ ഈ സമയത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നു.
(File photo)
(File photo)
advertisement

മുന്ന കുമാർ എന്നയാളാണ് അറസ്റ്റിലായത്. സംഭവ സമയം ഇയാൾ ഡ്യൂട്ടിയിലായിരുന്നില്ല. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ഇയാൾ. സഹയാത്രക്കാരിയുടെ തലയിലാണ് മൂത്രമൊഴിച്ചത്. അതേസമയം, യാത്രക്കാരിയുടെ ഭർത്താവും റെയിൽവേ ഉദ്യോഗസ്ഥനാണ്.

Also Read- ബംഗളൂരുവിൽ എയർ ഹോസ്റ്റസ് നാലാമത്തെ നിലയിൽനിന്ന് വീണുമരിച്ചു; മലയാളി യുവാവ് അറസ്റ്റിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാത്രി സ്ത്രീയുടെ നിലവിളി കേട്ടാണ് സഹയാത്രക്കാർ ഉണർന്നത്. മൂത്രമൊഴിച്ചയാളെ സ്ത്രീ പിടികൂടുകയും ചെയ്തിരുന്നു. ട്രെയിൻ ചാർബാഗ് സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ പൊലീസിന് കൈമാറി. ഇയാളെ ജുഡ‍ീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ട്രെയിനിൽ യാത്രക്കാരിക്കു മേൽ മൂത്രമൊഴിച്ച ടിടിഇ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories