ഞായറാഴ്ച്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിലിരുന്ന് ഒന്നിച്ച് മദ്യപിച്ച മുരുമകനും മാരിയമ്മയും പിന്നാലെ വാക്കുതർക്കത്തിലേർപ്പെട്ടു. ഈ സമയത്ത് അടുത്തേക്ക് വന്ന ഒന്നര വയസ്സുള്ള മകളെ മുരുകൻ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
Also Read- തൃശൂരിൽ വളർത്തുനായക്കൊപ്പം എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ
അയൽവാസികളാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. അയൽവാസികളുടെ മൊഴിയെടുത്തതിനു ശേഷമാണ് പൊലീസ് ദമ്പതികൾക്കെതിരെ കേസെടുത്തത്.
advertisement
Location :
Kollam,Kollam,Kerala
First Published :
July 10, 2023 7:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയും ഭർത്താവും മദ്യപിച്ച് വഴക്ക്; ഒന്നര വയസ്സുള്ള കുഞ്ഞിനെ അച്ഛൻ വീടിന് പുറത്തേക്കെറിഞ്ഞു