തൃശൂരിൽ വളർത്തുനായക്കൊപ്പം എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
കണ്ടാശം കടവ് സ്വദേശി വിഷ്ണു, അന്തിക്കാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്
തൃശ്ശൂര്‍: വളർത്തുനായക്കൊപ്പം എംഡിഎംഎ കടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. കണ്ടാശം കടവ് സ്വദേശി വിഷ്ണു, അന്തിക്കാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. പൊലീസ് സംശയിക്കാതിരിക്കാൻ വീട്ടിലെ വളർത്തുനായയുമായി ബംഗ്ലൂരുവിൽ നിന്ന് ലഹരിമരുന്നുമായി എത്തിയ യുവാക്കൾ തൃശൂർ കുന്നംകുളത്ത് വെച്ചാണ് പിടിയിലായത്. ഇവരുടെ കാറിൽ നിന്ന് 18 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ടൂറിസ്റ്റ് ബസിലും കാറിലും ട്രെയിനിലുമായി കടത്തുന്ന എംഡിഎംഎ നിരന്തരം പിടികൂടിയതോടെയാണ് തൃശ്ശൂരിലെ യുവാക്കള്‍ പുതിയ മാര്‍ഗം തേടിയത്. കണ്ടശാം കടവ് സ്വദേശി വിഷ്ണുവും അന്തിക്കാട് സ്വദേശി ശ്രീജിത്തും എംഡിഎംഎയുമായി ബംഗ്ലൂരുവില്‍ നിന്നും നാട്ടിലേക്ക് വരികയായിരുന്നു. കാറിലായിരുന്നു യാത്ര. പരിശോധന സംഘത്തിന് മുന്നിലേക്ക് പുലര്‍ച്ചെയാണ് പ്രതികള്‍ കാറോടിച്ചെത്തിയത്. വാഹനത്തിന് പുറകിൽ നിന്നും അനക്കം കണ്ട് പരിശോധിച്ചപ്പോഴാണ് വളർത്തുനായക്കൊപ്പം സൂക്ഷിച്ചിരുന്ന 18 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ എംഡിഎംഎ എത്തിച്ചിരുന്നത്. നേരത്തെയും വളര്‍ത്ത് നായയെ കയറ്റിയ കാറില്‍ പ്രതികള്‍ ലഹരി കടത്തിയിരുന്നു. അയല്‍ സംസ്ഥാനങ്ങളിലെ പൊലീസിനെ പറ്റിച്ചത് നായയെ കാട്ടിയായിരുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവറായ വിഷ്ണുവിന്‍റെതാണ് വളര്‍ത്ത നായ. വെല്‍ഡിങ് വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ് ശ്രീജിത്ത്. നായയെ പരിപാലിക്കാന്‍ കുന്നംകുളത്തുള്ള പരിശീലകര്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.
Location :
Thrissur,Kerala
First Published :
July 09, 2023 8:48 PM IST