വടക്കുമ്പാട് കൂളിബസാറിലെ റസീന [29] എന്ന യുവതിയാണ് മദ്യ ലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്. കാറിടിച്ച് നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റത്. അപകടം നടന്ന ഉടനെ നാട്ടുകാർ ഓടിയെത്തി. തുടർന്ന് യുവതി അക്രമസക്തമായി പെരുമാറുകയായിരുന്നു.
Also Read-ലിഫ്റ്റ് ചോദിച്ച് കുടുങ്ങി; സ്വർണമാലയുമായി കള്ളൻ രക്ഷപ്പെടാൻ കയറിയത് വീട്ടുടമയുടെ ബൈക്കിൽ
മദ്യപിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനായി പാനൂർ സ്വദേശിയുടെ മൊബൈൽ ഫോൺ യുവതി എറിഞ്ഞുടക്കുയും മറ്റുചിലരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുത്തു.
advertisement
Also Read-ഭാര്യ ആഭരണങ്ങൾ മോഷ്ടിച്ചു; പരാതിയുമായി എഴുപതുകാരൻ പൊലീസ് സ്റ്റേഷനിൽ
വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതി മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പന്തക്കൽ പൊലീസ് പറഞ്ഞു. യുവതി ഓടിച്ചു വന്ന ബലേറൊ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.യുവതിയുടെ പേരിൽ പന്തക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

