TRENDING:

നവകേരള സദസ്സിനെതിരെ കരിങ്കൊടി കാട്ടിയ ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച DYFI പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Last Updated:

പോലീസ് നീക്കുന്നതിനിടെ നവകേരള സദസ്സ് വൊളന്റിയര്‍ ടീ ഷര്‍ട്ട് ധരിച്ചെത്തിയ അനൂപ് മര്‍ദിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: നവകേരള സദസ്സിനെതിരെ കരിങ്കൊടികാണിച്ച് പ്രതിഷേധിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ മാവേലിക്കര ഭരണിക്കാവ് തെക്കേ മങ്കുഴി പാപ്പാടിയില്‍ അനൂപ് വിശ്വനാഥൻ(30) ആണ് പിടിയിലായത്. ഇയാൾ കഴിഞ്ഞ ദിവസം കായംകുളം പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
advertisement

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറി അജിമോന്‍ കണ്ടല്ലൂരിനാണു മര്‍ദനമേറ്റത്. ഡിസംബര്‍ 16 -നാണ് സംഭവം. നവകേരള സദസ്സിന്റെ ബസ് കായംകുളം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു സമീപത്തെ കോണ്‍ഗ്രസ് ഭവനുമുന്നില്‍ എത്തിയ സമയത്ത് അജിമോന്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. ഈ സമയത്ത് പോലീസ് നീക്കുന്നതിനിടെ നവകേരള സദസ്സ് വൊളന്റിയര്‍ ടീ ഷര്‍ട്ട് ധരിച്ചെത്തിയ അനൂപ് മര്‍ദിക്കുകയായിരുന്നു. എന്നാൽ ഇരുകാലുകളും തളര്‍ന്നുപോയതിനാല്‍ നിരങ്ങിനീങ്ങാനേ അജിമോനു കഴിഞ്ഞുള്ളു.

Also read-ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ നിർദേശം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വലിയ തരത്തില്‍ വിവാദമായി. ഇതിനു പിന്നാലെ അനൂപ് ഒളിവില്‍പ്പോയി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യത്തിനു ശ്രമിച്ചെങ്കിലും കീഴടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു.അറസ്റ്റിനുശേഷം കോടതിയില്‍ ഹാജരാക്കിയ അനൂപിനു ജാമ്യമനുവദിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
നവകേരള സദസ്സിനെതിരെ കരിങ്കൊടി കാട്ടിയ ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച DYFI പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories