ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ നിർദേശം

Last Updated:

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാനാണ് കോടതി നിർദേശം

ആലപ്പുഴയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കേസെടുക്കാൻ നിർദേശിച്ച് കോടതി. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കേസെടുക്കാൻ നിർദേശം. ആലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
മർദനമേറ്റവർ നൽകിയ ഹർജിയിലാണ് കോടതി നിർദേശം. മുഖ്യമന്ത്രിയുടെ ഗൺമാനെതിരേയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ജോലിയുടെ ഭാഗമായുള്ള പ്രവർത്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട്. തുടർന്നാണ് മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം ഉൾപ്പെടുത്തി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്.
അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരളസദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും ബസില്‍ പോകുമ്പോഴാണ് റോഡരികില്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചെത്തിയത്. കരിങ്കൊടി പിടിച്ചുവാങ്ങിയ പോലീസ് ഇവരെ മാറ്റിയിരുന്നു. പിന്നാലെ കാറിലെത്തിയ ഗണ്‍മാനും അംഗരക്ഷകരും വണ്ടിനിര്‍ത്തി, ലാത്തികൊണ്ട് വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു.
advertisement
എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥരുടേത് സ്വാഭാവിക നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആലപ്പുഴയില്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ യൂണിഫോമിട്ട പോലീസുകാരാണ് തടഞ്ഞത്. ഇവരെ ഗണ്‍മാന്‍ മര്‍ദിക്കുന്നത് കണ്ടിട്ടില്ലെന്നും അംഗരക്ഷകര്‍ തനിക്കൊന്നും സംഭവിക്കാതിരിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ നിർദേശം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement