ലഹരിമരുന്ന് ഉപയോഗത്തിലൂടെയാണ് ബിനീഷിനെ പരിചയപെട്ടതെന്ന് അനൂപ് മൊഴി നല്‍കിയിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കുന്നു. ഈ സൗഹൃദം ദൃഡമായി. തുടർന്ന് 2012 നും 2019 നും ഇടയില്‍ അഞ്ചു കോടി പതിനേഴ് ലക്ഷത്തി മുപ്പതിതിയാറായിരത്തി അറുന്നൂറ് രൂപയുടെ ഇടപാട് ഇരുവരും തമ്മിൽ നടന്നു. ഇതില്‍ മൂന്നര കോടിയും കള്ളപണമാണ്. ഇതു സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍.
Also Read ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി; 10 തവണ ഛർദിച്ചു; കസ്റ്റഡി കാലാവധി നീട്ടി
advertisement
കേസിൽ ആറാം ദിവസവും ഇ.ഡി ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അനൂപിനൊപ്പം അറസ്റ്റിലായ മറ്റൊരു മലയാളി റിജേഷ് രവീന്ദ്രന്റെ പേരില്‍ കൊച്ചിയിലുള്ള റിയാന്‍ഹ ഇവന്റ് മാനേജ്മെന്റ് കമ്പനിയും ബംഗളുരുവിലെ യാഷ് ഇവന്റ് മാനേജ്മെന്റ് പ്രൊഡക്ഷനെ സംബന്ധിച്ചും ഇ.ഡി അന്വേഷണം തുടങ്ങി. ഇവ ബിനീഷിന്റെ ബിനമി കമ്പനികളാണെന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.
ബിനീഷിനെതിരെ കേരളത്തിൽ 10 കേസുകളും ദുബായിയിൽ ഒരു കേസുമുണ്ട്. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും ഇ.ഡി പറയുന്നു. ഇതിനിടെ ബിനീഷിനെ കാണാൻ അഭിഭാഷകർക്ക് കോടതി അനുമതി നൽകിയിരുന്നു. എന്നാൽ കോവിഡ് പരിശോധനാ റിപ്പോർട്ട് ഹാജരാക്കണമെന്നതു ചൂണ്ടിക്കാട്ടി ഇ.ഡി സന്ദർശനാനുമതി നിഷേധിച്ചു.