നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Bineesh Kodiyeri | ബിനീഷ് കോടിയേരി ആശുപത്രി വിട്ടു; ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന ആരോപണവുമായി അഭിഭാഷകര്‍

  Bineesh Kodiyeri | ബിനീഷ് കോടിയേരി ആശുപത്രി വിട്ടു; ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന ആരോപണവുമായി അഭിഭാഷകര്‍

  ആശുപത്രിയിലെ രണ്ടര മണിക്കൂർ നിരീക്ഷണത്തിന് ശേഷമാണ് ബിനീഷിനെ വീണ്ടും ഇ.ഡി ഓഫീസിലേക്ക് കൊണ്ടുപോയത്.

  ബിനീഷ് കോടിയേരി

  ബിനീഷ് കോടിയേരി

  • Share this:
   ബെംഗളുരു: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ ബിനീഷ് കോടിയേരി ആശുപത്രി വിട്ടു. ബെംഗളുരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥർ തന്നെ ബിനീഷിനെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടര മണിക്കൂർ നിരീക്ഷണത്തിന് ശേഷമാണ് ബിനീഷിനെ വീണ്ടും ഇ.ഡി ഓഫീസിലേക്ക് കൊണ്ടുപോയത്.

   ചോദ്യം ചെയ്യലിന്റെ ഭാഗമായി ദീര്‍ഘനേരം ഇരുന്നതാകാം നടുവേദനയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ബിനീഷില്ലെന്നും വിവരമുണ്ട്. ബിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് സഹോദരൻ ബിനോയ് കോടിയേരിയും അഭിഭാഷകരും സ്ഥലത്തെത്തിയിരുന്നു. ഇവർ ബിനീഷിനെ കാണാൻ ശ്രമിച്ചെങ്കിലും ഇ.ഡി അതിന് അനുമതി നൽകിയില്ല.ഇതിനിടെ ബിനീഷിനെ ദേഹോപദ്രവം ഏൽപ്പിച്ചെന്ന ആരോപണവുമായി അഭിഭാഷകർ രംഗത്തെത്തി.

   Also Read ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി

   നാലാം ദിവസമായ നാളെ ബിനീഷിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. നാളെയും ചോദ്യം ചെയ്യൽ തുടരുമെന്നും ഉച്ചയ്ക്ക് ശേഷമെ കോടതിയിൽ ഹാജരാക്കൂവെന്നുമാണ് വിവരം.

   രണ്ടാം ദിവസം ബിനീഷ് കോടിയേരിയെ 10 മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. രാവിലെ 10.30-ന് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എട്ടരയ്ക്കാണ് അവസാനിച്ചത്. വെള്ളിയാഴ്ച 12 മണിക്കൂറാണ് ബിനീഷിനെ ചോദ്യംചെയ്തത്.

   ഇതിനിടെ ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷിനെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും നടപടി തുടങ്ങി.  എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്ത കേസിന്‍റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. എൻഫോഴ്സ്മെന്‍റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബിയും ആവശ്യപ്പെട്ടേക്കും.
   Published by:Aneesh Anirudhan
   First published:
   )}