ബെംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. അഞ്ചു ദിവത്തേയ്ക്കാണ് കസ്റ്റഡി നീട്ടിയത്. ബെംഗളൂരു സിറ്റി സെഷൻസ് കോടതിയുടേതാണ് നടപടി. ബിനീഷിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന എന്‍ഫോഴ്സ്മെന്റ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം രണ്ടുദിവസം ചോദ്യം ചെയ്യല്‍ നടന്നില്ല. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന്ബിനീഷും കോടതിയെ അറിയിച്ചു. കടുത്ത ശരീരവേദനയുണ്ട്. 10 തവണ ഛര്‍ദിച്ചെന്നും ബിനീഷ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഇഡി ഓഫിസിലെത്തിച്ചപ്പോള്‍ തനിക്ക് വയ്യെന്ന് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞ ബിനീഷ് പടികള്‍ ആയാസപെട്ടാണു കയറിയത്.
ഇതിനിടെ ബിനീഷിന് നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നെന്ന് ആരോപിച്ച് സഹോദരന്‍ ബിനോയ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു.