TRENDING:

ഇടക്കൊച്ചി കൊലയ്ക്ക് പിന്നിൽ ഷഹാനയുടെ നഗ്നചിത്രം പരസ്യമാക്കുമെന്ന ആഷിഖിൻ്റെ ഭീഷണി

Last Updated:

വാനിന് സമീപത്തുണ്ടായിരുന്ന സുഹൃത്ത് ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. അപകടത്തില്‍പ്പെട്ടതാണെന്നാണ് ഷഹാന പറഞ്ഞത്. പിന്നാലെ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. അവിടെ എത്തുമ്പോള്‍ മരിച്ച നിലയിലായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഇടക്കൊച്ചിയിൽ വാനിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പെരുമ്പടപ്പ് പാര്‍ക്ക് റോഡില്‍ വഴിയകത്ത് വീട്ടില്‍ ആഷിഖിനെ (30) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ സുഹൃത്തായ പള്ളുരുത്തി തോപ്പില്‍ വീട്ടില്‍ ഷഹാന (32), ഭര്‍ത്താവ് ഷിഹാബ് (39) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ആഷിഖ് (ഇടത്), ഷഹാനയും ഭർത്താവ് ഷിഹാബും
കൊല്ലപ്പെട്ട ആഷിഖ് (ഇടത്), ഷഹാനയും ഭർത്താവ് ഷിഹാബും
advertisement

തിങ്കളാഴ്ച രാത്രിയാണ് ആഷിഖിനെ ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ ഇന്‍സുലേറ്റഡ് വാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോരയൊലിച്ച നിലയിലായിരുന്നു. വാനിന് സമീപത്തുണ്ടായിരുന്ന സുഹൃത്ത് ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. അപകടത്തില്‍പ്പെട്ടതാണെന്നാണ് ഷഹാന പറഞ്ഞത്. പിന്നാലെ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. അവിടെ എത്തുമ്പോള്‍ മരിച്ച നിലയിലായിരുന്നു. യുവാവ് ജീവനൊടുക്കിയതെന്നാണ് പൊലീസ് ആദ്യം കരുതിയത്.

ഇതും വായിക്കുക: കൊച്ചിയിൽ രക്തം വാർന്ന് ആഷിക്ക് മരിച്ചത് കൊലപാതകം;പെൺ സുഹൃത്തിന്റെ ഭർത്താവ് ശിഹാബ് കുറ്റം സമ്മതിച്ചു

advertisement

ആഷിഖിനെ കൊന്നതാണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയതോടെ, ഷഹാനയെയും ഭര്‍ത്താവ് ഷിഹാബിനെയും പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഷഹാനയും ഷിഹാബും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആഷിഖിന്റെ രണ്ട് തുടകളിലും കാല്‍പാദത്തിലും ആഴത്തില്‍ മുറിവേറ്റിരുന്നു. കഴുത്തിലും പരിക്കേറ്റിരുന്നു. രക്തം വാര്‍ന്നൊഴുകിയാണ് ആഷിഖ് മരിച്ചത്.

മാര്‍ക്കറ്റുകളില്‍ മീന്‍ വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്ന ആഷിഖും ഷഹാനയുമായുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഈ ബന്ധത്തെ കുറിച്ച് അറിഞ്ഞ ഷിഹാബ് ഷഹാനയെക്കൊണ്ട് ആഷിഖിനെതിരെ പൊലീസില്‍ പരാതിയും നൽകി. പിന്നാലെ പൊലീസ് ആഷിഖിനെ അറസ്റ്റ് ചെയ്തു. ഈ സംഭവത്തിൽ ആഷിഖിന് 24 ദിവസം ജയിലില്‍ കിടക്കേണ്ടിയും വന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം ഷഹാനയുടെ നഗ്നചിത്രം തന്റെ കൈയിലുണ്ടെന്നും അത് പരസ്യപ്പെടുത്തുമെന്നും ആഷിഖ് ഷഹാനയെയും ഷിഹാബിനെയും ഭീഷണിപ്പെടുത്തിയെന്നും ഇതാണ് ഇയാളെ കൊലപ്പെടുത്താന്‍ കാരണമായതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. മട്ടാഞ്ചേരി അസി. പൊലീസ് കമ്മീഷണര്‍ ഉമേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇടക്കൊച്ചി കൊലയ്ക്ക് പിന്നിൽ ഷഹാനയുടെ നഗ്നചിത്രം പരസ്യമാക്കുമെന്ന ആഷിഖിൻ്റെ ഭീഷണി
Open in App
Home
Video
Impact Shorts
Web Stories