TRENDING:

ഉച്ചത്തിൽ പാട്ട് വെച്ചത് പൊലീസിനെ അറിയിച്ച വൈരാ​ഗ്യത്തിൽ അയൽവാസി വയോധികയുടെ തല കല്ലുകൊണ്ട് അടിച്ചു തകർത്തു

Last Updated:

ഗുരുതരമായി പരിക്കേറ്റ ഏലിയാമ്മ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: വീട്ടിൽ ഉച്ചത്തിൽ പാട്ട് വെച്ച് ശല്യമുണ്ടാക്കിയത് പൊലീസിൽ അറിയിച്ചതിലെ വൈരാഗ്യത്തിൽ വയോധികയുടെ തല കല്ലുകൊണ്ട് അടിച്ചു തകർത്തു അയൽവാസി. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി ഏലിയാമ്മയുടെ (71) തലയ്ക്കാണ് അയൽവാസി സുമേഷ് കല്ലുകൊണ്ട് അടിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഏലിയാമ്മ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
ഗുരുതരമായി പരിക്കേറ്റ ഏലിയാമ്മ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
advertisement

കഴിഞ്ഞ ദിവസം രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി സുമേഷിന്റെ വീട്ടിൽ ഉച്ചത്തിൽ പാട്ടുവച്ചതോടെ ഏലിയാമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള പക മൂലം വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഇവരുടെ സാരി വലിച്ചുകീറുകയും ചെയ്തു. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സുമേഷ് കല്ലുകൊണ്ട് തലയ്ക്കടിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗുരുതരമായി പരിക്കേറ്റ ഏലിയാമ്മ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി. സുമേഷിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രണ്ടാം വാർഡ് നിവാസികൾ ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നൽകി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉച്ചത്തിൽ പാട്ട് വെച്ചത് പൊലീസിനെ അറിയിച്ച വൈരാ​ഗ്യത്തിൽ അയൽവാസി വയോധികയുടെ തല കല്ലുകൊണ്ട് അടിച്ചു തകർത്തു
Open in App
Home
Video
Impact Shorts
Web Stories