TRENDING:

പാലക്കാട് പണിനടക്കുന്ന വീട്ടിൽ അന്യസംസ്ഥാന തൊഴിലാളി വയറുകൾ മോഷ്‌ടിച്ചു; നഷ്‌ടം ഒന്നര ലക്ഷം രൂപ

Last Updated:

വീട്ടുടമയുടെ പരാതിയിൽ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവ് ഇതര സംസ്ഥാനക്കാരനാണെന്ന് പ്രാഥമിക നിഗമനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട് തൃത്താലയിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ ഇലക്ട്രിക് വയർ മുറിച്ചുമാറ്റി മോഷണം. വീട്ടുടമയുടെ പരാതിയിൽ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവ് ഇതര സംസ്ഥാനക്കാരനാണെന്ന് പ്രാഥമിക നിഗമനം.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

തൃത്താല അത്താണി സ്വദേശി കൊപ്പത്ത് വീട്ടിൽ ഇസഹാക്കിന്റെ വീട്ടിലെ വയറുകളാണ് മോഷണം പോയത്‌. വയറിങ് മുഴുവനും പൂർത്തിയായിരുന്നു. ഇലക്ട്രിക് വയറുകൾ മുറിച്ചുമാറ്റിയ ശേഷം ഊരിയെടുത്താണ് കളവ് നടത്തിയിരിക്കുന്നത്. ഒന്നര ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തിൽ തൃത്താല പോലീസിൽ വീട്ടുടമ പരാതി നൽകിയിട്ടുണ്ട്.

Also read: കൊച്ചിയിൽ മദ്യലഹരിയിൽ കാറോടിച്ച് അഴിഞ്ഞാടിയ മൂന്നു യുവാക്കൾ അറസ്റ്റിൽ

മോഷണം നടന്ന അതേദിവസം ഇസാക്കിന്റെ അത്താണിയിലുള്ള സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽ മോഷ്ടാവിൻ്റേതെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. മോഷണം നടന്ന സ്ഥലത്തുനിന്നും ചാക്ക് തലയിൽ വെച്ച് റോഡിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതര സംസ്ഥാനക്കാരനാണെന്നാണ് പ്രാഥമിക നിഗമനം.

advertisement

വട്ടംകുളം ചേകന്നൂരിലും കഴിഞ്ഞ ദിവസം പണിനടക്കുന്ന വീട്ടിൽ സമാനമായ മോഷണം നടന്നിരുന്നു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Electric wires stolen from a house under construction in Palakkad. Police registered a case upon registering a complaint from the owner of the house. CCTV visuals identify the miscreant as a migrant labourer. Loss worth Rs 1.50 lakhs have been identified. Police launched an intensified probe

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് പണിനടക്കുന്ന വീട്ടിൽ അന്യസംസ്ഥാന തൊഴിലാളി വയറുകൾ മോഷ്‌ടിച്ചു; നഷ്‌ടം ഒന്നര ലക്ഷം രൂപ
Open in App
Home
Video
Impact Shorts
Web Stories