കൊച്ചിയിൽ മദ്യലഹരിയിൽ കാറോടിച്ച് അഴിഞ്ഞാടിയ മൂന്നു യുവാക്കൾ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിനു പുറകിലുണ്ടായിരുന്ന വാഹനത്തിലുള്ളവർ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
കൊച്ചി എം ജി റോഡിൽ മദ്യലഹരിയില്‍ കാറോടിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം. സംഭവത്തിൽ കൊല്ലം ശാസ്താംകോട്ട സ്വദേശികളായ പ്രജീഷ്, ഷുഹൈബ്, ഷാഫി എന്നിവരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിനു പുറകിലുണ്ടായിരുന്ന വാഹനത്തിലുള്ളവർ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാറിന്റെ ഡോറിലിരുന്ന് തലയും ഉടലും പുറത്തിട്ട് യുവാക്കൾ യാത്ര ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് ഇവർക്കെതിരേ നടപടിയെടുത്തു. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചു, അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് കൊച്ചി എം ജി റോഡിൽ കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.
Location :
Kochi,Ernakulam,Kerala
First Published :
August 13, 2024 1:13 PM IST