ബുധനാഴ്ച രാത്രി ക്യാമ്പിൽ സംഘടിപ്പിച്ച ഡിജെ പാർട്ടിയുമായി ബന്ധപ്പെട്ട് ഭക്ഷണം വിതരണം ചെയ്യുന്നതിനും ലൈറ്റ് സെറ്റിംഗ്സുകൾക്കായി പുറത്തുനിന്നും 18 പേർ വന്നിരുന്നു. ഇതിനുശേഷമാണ് ആനക്കൊമ്പുകൾ കാണായതെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച വൈകിട്ടോടെ പൂജപ്പര പൊലിസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ മിലിട്ടറി ഇന്റലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുറത്തുനിന്ന് വന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണ്. 1929ൽ സംസ്ഥാന സർക്കാർ സൈന്യത്തിന് കൈമാറിയ ആനക്കൊമ്പുകളാണ് മോഷണം പോയത്.
advertisement
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 13, 2026 11:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് രണ്ടുകോടി രൂപ വിലയുള്ള ആനക്കൊമ്പുകൾ മോഷണം പോയി
