Also Read- ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് എന്തുകൊണ്ട് ചോദ്യം ചെയ്തു? എന്തൊക്കെ ചോദിച്ചു?
1967 ലെ യുഎപിഎ നിയമത്തിന്റെ 16,17,18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി സംശയിക്കുന്നതായും അതിനാല്‍ ബിനീഷിന്റേതായി കണ്ടെത്തുന്ന ആസ്തി വകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ മാസം ഒൻപതിന് ബിനീഷിനെ ഇഡി കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
Also Read- 'കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് CBI കേസെടുത്തത് കോണ്‍ഗ്രസ് - ബി.ജെ.പി കൂട്ടുകെട്ടിന് തെളിവ്'
advertisement
സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച അന്വേഷണവുമായിബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുഎഇ എഫക്ട്‌സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിക്ക് ലഭിച്ചെന്നും ബിനീഷ് കമ്പനിയുടെ ഡയറക്ടറാണെന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍.