നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Gold Smuggling Case| ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് 11 മണിക്കൂറിലേറെ

  Gold Smuggling Case| ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് 11 മണിക്കൂറിലേറെ

  രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്

  ബിനീഷ് കോടിയേരി

  ബിനീഷ് കോടിയേരി

  • Share this:
   കൊച്ചി: സ്വര്‍ണക്കടത്ത്​ കേസിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനു ശേഷം ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിട്ടയച്ചു. 11 മണിക്കൂറിലധികമാണ് എൻഫോഴ്സ്മെന്റ് ബിനീഷിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ ബിനീഷ് കൊച്ചി എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ഓഫിസിലെത്തിയിരുന്നു.

   ചെന്നൈയിൽ നിന്നെത്തിയ ജോയിന്റ് ഡയറക്ടറും ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആറ് ദിവസത്തെ സാവകാശം വേണമെന്ന ആവശ്യം ഇഡി തള്ളിയതോടെയാണ് ബിനീഷ് ബുധനാഴ്ച രാവിലെ ഇ.ഡിക്ക് മുന്നില്‍ ഹാജരായത്.

   രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന യുഎഎഫ്എക്സ് കമ്പനി, ബിനീഷിന്‍റെ പേരിൽ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

   സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബംഗളൂരുവിലെ മയക്കുമരുന്ന് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് നേരത്തെ അന്വേഷണ ഏജൻസികൾ സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ചോദിച്ചിരുന്നു.   ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്കിറങ്ങിയ ബിനീഷ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ബിനീഷിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
   Published by:Gowthamy GG
   First published: