എക്സൈസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ജോയി ആന്‍റണിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. റെയ്ഡിൽ ചാരായവും വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തു. ജോയി ആന്‍റണി ചാരായം വാറ്റുന്നുവെന്ന വിവരം നേരത്തെ തന്നെ എക്സൈസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാളെ കുറച്ചുദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് പറവൂരിൽനിന്നുള്ള എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തിയത്. ഈ സമയം ജോയി ആന്‍റണി വീട്ടിൽ ഇല്ലായിരുന്നു.
Also Read- കുട്ടിയെ കാറിലിരുത്തി ലഹരി കടത്തിയ ദമ്പതികൾ അറസ്റ്റിൽ
advertisement
ചാരായം പിടിച്ചെടുത്ത വിവരം എക്സൈസ് ഉദ്യോഗസ്ഥർ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതേത്തുടർന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് പരിഗണിച്ചാണ് ജോയി ആന്‍റണിയെ സസ്പെൻഡ് ചെയ്തത്.