കുട്ടിയെ കാറിലിരുത്തി ലഹരി കടത്തിയ ദമ്പതികൾ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
എംഡിഎംഎ കടത്തുന്നത് പൊലീസിന് സംശയം തോന്നാതിരിക്കാൻ ദമ്പതികൾ നാല് വയസുള്ള കുഞ്ഞിനെയും ഒപ്പം കൂട്ടിയിരുന്നു
കോഴിക്കോട്: തൊട്ടിൽപാലത്ത് എം ഡി എം എ യുമായി ദമ്പതികൾ അറസ്റ്റിലായി. ബംഗളുരുവിൽ നിന്നും വടകരയ്ക്ക് കടത്തുകയായിരുന്ന എം.ഡി.എം.എ കോഴിക്കോട് റൂറൽ എസ്.പിയുടെ ഡാൻസ്ഫ് അംഗങ്ങളും, തൊട്ടിൽപാലം സി ഐ ഉണ്ണികൃഷ്നനും ചേർന്നാണ് പിടികൂടിയത്.
കുറ്റ്യാടി ചുരം റോഡിൽ തൊട്ടിൽപ്പാലത്തിനടുത്ത് ചാത്തൻകോട്ട് നടയിൽ കാർ തടഞ്ഞ് നിർത്തിയാണ് 96.44 ഗ്രാം എം.ഡി എം.എ പിടികൂടിയത്. രാതി പതിനൊന്നരയോടെയാണ് വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബുവാണ് ഭാര്യ സ്റ്റഫിയുമൊന്നിച്ച് കാറിൽ എം.ഡി.എ കടത്തിയത്. രണ്ട് പേരുടെയും അറസ്റ്റ് തൊട്ടിൽപ്പാലം
പോലീസ് രേഖപെടുത്തി.
എംഡിഎംഎ കടത്തുന്നത് പൊലീസിന് സംശയം തോന്നാതിരിക്കാൻ ദമ്പതികൾ നാല് വയസുള്ള കുഞ്ഞിനെയും ഒപ്പം കൂട്ടിയിരുന്നു. ജിതിൻ ബാബു ബംഗളുരിൽ നിന്നും എം.ഡി.എം.എ കൊണ്ടുവന്ന് വടകര ഭാഗത്ത് വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരം നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കുറ്റ്യാടി ചുരം ഇറങ്ങി വരുന്ന കാർ വാഹന പരിശോധനയിലൂടെ പിടികൂടുകയായിരുന്നു.
Location :
Kozhikode,Kozhikode,Kerala
First Published :
September 24, 2023 3:52 PM IST