TRENDING:

കണ്ണൂരിൽ വീടിനുള്ളിൽ വിമുക്ത ഭടൻ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Last Updated:

കട്ടിലിൽ കിടക്കുന്ന നിലയിലായി രുന്നു മൃതദേഹം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: പെരുമ്പടവിൽ വിമുക്തഭടനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പടവ് ടൗണിന് സമീപത്തെ കെ.ഡി ഫ്രാൻസിസിനെയാണ് ഇന്ന് രാവിലെയോടെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 48 വയസ്സായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
advertisement

കട്ടിലിൽ കിടക്കുന്ന നിലയിലായി രുന്നു മൃതദേഹം. കഴുത്തിൽ മാരകമായ മുറിവുകൾ ഏറ്റതിന്റെ സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും പോലീസ് നായയും ഫോറൻസിക് വിദഗ്ദരും എത്തി പരിശോധന നടത്തി. പ്രിൻസി ആണ് ഭാര്യ. അലൻ അൽജോ എന്നിവർ മക്കളാണ്.

Also Read-മക്കളെ കൊന്ന് ഭാര്യ ആത്മഹത്യ ചെയ്ത സംഭവം: അറസ്റ്റിലായ പൊലീസുകാരന് സസ്പെന്‍ഷന്‍

കാസർഗോഡ് പിടിയിലായ മാലമോഷ്ടാവിന് വന്‍കിട നടികളുമായും മോഡലുകളുമായും ബന്ധം? അമ്പരന്ന് പോലീസ്

advertisement

നഗരത്തിലെ ജ്വല്ലറിയില്‍ നിന്ന് ഒന്നരപവന്‍ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ഇടുക്കി തൊടുപുഴ സ്വദേശി ജോബി ജോര്‍ജിന് വന്‍കിട സിനിമാ നടിമാരും മോഡലുകളുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞതായി പൊലീസ്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസ് അമ്പരന്നു. ലക്ഷക്കണക്കിന് രൂപയാണ് ജോബിയുടെ ബാങ്ക് അക്കൗണ്ടിലുള്ളത്.

അവിഹിത മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്ന പണമത്രയും ആഡംബര ജീവിതത്തിനാണ് ജോബി ഉപയോഗിക്കുന്നത്. ഗോവയിലെ പഞ്ചനക്ഷത്ര ക്ലബ്ബായ കാസനോവ ക്ലബ്ബില്‍ ജോബി നിത്യസന്ദര്‍ശകനാണെന്ന് പൊലീസ് പറഞ്ഞു. വന്‍കിട സിനിമാ നടികളും മോഡലുകളും അടക്കമുള്ളവര്‍ എത്തുന്ന ആഡംബര ക്ലബ്ബാണ് കാസനോവ. ഇവരുമായി ബന്ധം സ്ഥാപിച്ച് പണമുണ്ടാക്കുന്നതും ധൂര്‍ത്തടിക്കുന്നതും ജോബിയുടെ ഹോബിയാണെന്ന് പൊലീസ് വ്യക്തമാക്കി.

advertisement

ഗോവയിലെ ക്ലബ്ബുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ജോബി പുതിയ ആപ്പ് ഉപയോഗിച്ചാണ് ഇടപാട് നടത്താറുള്ളത്. ഒരു രാത്രിക്ക് രണ്ട് ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ ഇയാള്‍ നടത്തുന്നുണ്ടെന്നാണ് സൂചന. ജോബി ജോര്‍ജിന് കാസര്‍ഗോട്ടെ ചിലരുമായി അടുത്ത ബന്ധമുള്ളതായും വിവരമുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഗോവയിലെ ഉന്നതരായ ചിലരുമായും ജോബി സൗഹൃദം പുലര്‍ത്തുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ വീടിനുള്ളിൽ വിമുക്ത ഭടൻ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
Open in App
Home
Video
Impact Shorts
Web Stories