എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കൊല്ലം എക്സൈസ് റെയ്ഞ്ച് പാർട്ടിയും ചേർന്നാണ് ഇന്ന് രാവിലെ ബാറിൽ മിന്നൽ പരിശോധന നടത്തിയത്.
മഫ്ത്തിയിലാണ് എക്സൈസ് സംഘം ബാറിന് മുന്നിലെത്തിയത്. ബാറിന് മുന്നിൽ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. മഫ്ത്തിയിലെത്തിയ ഉദ്യോഗസ്ഥർ അകത്ത് കയറിയപ്പോൾ അമ്പതോളം ഉപഭോക്താക്കൾ മദ്യം വാങ്ങുകയും കുടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
Also Read- മാഹിയിൽനിന്ന് ബസിൽ കടത്തുകയായിരുന്ന 30 ലിറ്റർ വിദേശമദ്യം പിടികൂടി; മലപ്പുറം സ്വദേശി അറസ്റ്റിൽ
advertisement
നിശ്ചിത സമയത്തിന് മുൻപ് തുറന്ന് മദ്യ വിൽപന നടത്തിയത് എക്സൈസ് സംഘം കൈയോടെ പിടികൂടി. ബാർ നേരത്തെ തുറന്ന് മദ്യവിൽപ്പന നടത്തിയതിന് ബാറിലെ വിൽപ്പനക്കാരായ സുരേഷ് ലാൽ, ഗിരീഷ് ചന്ദ്രൻ, സ്ഥാപനത്തിന്റെ ലൈസൻസി രാജേന്ദ്രൻ എന്നിവരെ പ്രതി ചേർത്ത് കൊല്ലം റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു. സാധാരണഗതിയിൽ ബാർ തുറക്കേണ്ട സമയം രാവിലെ പത്ത് മണിയാണ്. എന്നാൽ ഒമ്പതരയ്ക്ക് മുമ്പ് തന്നെ സീ പാലസ് ബാർ തുറന്ന് പ്രവർത്തനം ആരംഭിച്ചതായാണ് എക്സൈസ് പരിശോധനയിൽ വ്യക്തമായത്.