മാഹിയിൽനിന്ന് ബസിൽ കടത്തുകയായിരുന്ന 30 ലിറ്റർ വിദേശമദ്യം പിടികൂടി; മലപ്പുറം സ്വദേശി അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
പയ്യന്നൂരിൽ നിന്നും കോഴിക്കോട് പോവുകയായിരുന്ന ബസിൽ നിന്നാണ് എക്സൈസ് നടത്തിയ പരിശോധനയിൽ മദ്യം കണ്ടെത്തിയത്
കോഴിക്കോട്: മാഹിയിൽ നിന്ന് ബസിൽ കടത്തുകയായിരുന്ന മുപ്പത് ലിറ്റർ വിദേശ മദ്യം വടകര എക്സൈസ് പിടികൂടി. സംഭവത്തിൽ മലപ്പുറം പാണ്ടിക്കാട് ആമ പാറക്കൽ ശരത് ലാലിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പയ്യൂന്നൂരിൽ നിന്നും കോഴിക്കോട് പോവുകയായിരുന്ന ബസിൽ നിന്നാണ് മദ്യം കണ്ടെത്തിയത്.
വടകര എക്സൈസ് റെയിഞ്ച് ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ബ്യുറോ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂല്‍ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശേന. വടകര എക്സൈസ് പ്രിവന്റീവ് ഓഫീസർ സുനിൽ കെ യുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സോമസുന്ദരൻ കെ എം, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ് പി കെ, വിനീത് എം പി, സിനീഷ് കെ, അരുൺ എം, ഡ്രൈവർ രാജൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
advertisement
കണ്ണൂർ കൂത്തുപറമ്പിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഫരീദാബാദിൽനിന്ന് വിമാനത്തിൽ കൊറിയറായി അയച്ച 400 കിലോഗ്രാമിലേറെ വരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കൂത്തുപറമ്ബ് സര്‍ക്കിള്‍ എക്സൈസും കണ്ണൂര്‍ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേന്നാണ് ഇത്രയും വലിയ അളവിൽ പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
പുകയില ഉൽപന്നങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് ഇല്ലിക്കുന്ന് സ്വദേശി യാസിൻ വീട്ടില്‍ ടി.കെ റഷ്ബാൻ, കണ്ണൂര്‍ വലിയന്നൂരിലെ സ്ഫാൻ മൻസിലില്‍ മുഹമ്മദ് സഫ്‌വാൻ എന്നിവരെ എക്സൈസ് പിടികൂടി. ഇല്ലിക്കുന്ന് ചിറമ്മല്‍ റോഡിലെ ബദരിയ മസ്ജിദിന് സമീപം യാസിൻ എന്ന വാടക വീട്ടില്‍ നിന്നാണ് പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്. പിടികൂടിയ പുകയില ഉൽപന്നങ്ങൾക്ക് വിപണിയില്‍ ഏഴ് ലക്ഷം രൂപ വരുമെന്നാണ് എക്സൈസ് പറയുന്നത്.
advertisement
കൂത്തുപറമ്പ് പ്രിവന്റീവ് ഓഫീസര്‍ സുകേഷ് വണ്ടിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു വാടക വീട്ടിൽ എക്സൈസ് റെയ്ഡ് നടത്തിയത്. കൂത്തുപറമ്പ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ എ.കെ വിജേഷിന്റെ നേതൃത്തിലുള്ള പാര്‍ട്ടിയും കണ്ണൂര്‍ ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടര്‍ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തിയത്. ചെറുപ്പക്കാർക്കും വിദ്യാർഥികൾക്കുമായി വിൽക്കാനായാണ് ഇത്രയും ഉയർന്ന അളവിലുള്ള പുകയില ഉൽപന്നങ്ങൾ കൊണ്ടുവന്നതെന്നാണ് സൂചന.
Location :
Kozhikode,Kozhikode,Kerala
First Published :
December 12, 2023 7:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാഹിയിൽനിന്ന് ബസിൽ കടത്തുകയായിരുന്ന 30 ലിറ്റർ വിദേശമദ്യം പിടികൂടി; മലപ്പുറം സ്വദേശി അറസ്റ്റിൽ