കണ്ണൂരിലെ ജയില്‍വാസ കാലത്ത് പഠിച്ചെടുത്ത ബ്യൂട്ടിഷന്‍ കോഴ്സിന്‍റെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുമായാണ് ഫൈജാസ് സെന്‍ട്രല്‍ ജയിലിലെത്തിയത്. പെട്ടന്ന് പ്രോകോപിതനാകുന്ന പ്രകൃതമായതില്‍ ഇടയ്ക്കിടെയുള്ള ജയില്‍ മാറ്റം ഇയാള്‍ക്ക് പതിവാണ്. ബ്യൂട്ടിഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ഫൈജാസിനെ ജയിലിലെ ബാര്‍ബറുടെ ജോലിയാണ് ആദ്യം ലഭിച്ചത്. ഇവിടെ കഴിവ് തെളിയച്ചതോടെ പൂജപ്പുര കുഞ്ചാലും മൂട് റോഡില്‍ ജയില്‍ വകുപ്പ് നടത്തുന്ന ബ്യൂട്ടീപാര്‍ലറിലേക്ക് ഫൈജാസിനെ മാറ്റി.
advertisement
മസാജിംഗിന്റെ ചുമതലയായിരുന്നു ഫൈജാസിന് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ഹെഡ് മസാജിംഗും ഫെയ്‌സ് മസാജിംഗുമായിരുന്നു പ്രധാന ചുമതല. എന്നാല്‍ ആറുമാസം മുൻപ് തല മസാജ് ചെയ്യുന്നതിനിടെ ഒരാളുടെ കഴുത്ത് പിടിച്ച് തിരിച്ചത് പരാതിയാകുകയും വിഷയം ജയിൽ മേധാവിക്ക് മുന്നിൽ എത്തിയതോടെ ഫൈജാസിനെ ബ്യൂട്ടി പാർലറിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
തുടര്‍ന്ന് ജയിലിനുള്ളിൽ മറ്റ് ജോലികൾ ഒന്നും നൽകാതെ നിലനിർത്തി. ഇതിനിടയിൽ സൂപ്രണ്ടിന് മുന്നിലെത്തി ക്ഷമാപണം നടത്തിയതോടെ ഫൈജാസ് വീണ്ടും തടവുകാരുടെ മൂടിവെട്ടട്ടെയെന്ന് ജയിൽ ഉദ്യോഗസ്ഥർ തീരുമാനിച്ചു. അങ്ങനെ ജയിലിനുള്ളിലെ ബാർബർ ആയി കഴിയവെയാണ് ഊണിന് വിളമ്പിയ മട്ടണ്‍ കറി കുറഞ്ഞ് പോയെന്ന് പറഞ്ഞ് ശനിയാഴ്ച ഫൈജാസ് പ്രശ്‌നമുണ്ടാക്കിയത്. ഒരു തടവുകാരന് 100 ഗ്രാം മട്ടൻ കറി കൊടുക്കണമെന്നാണ് നിയമം. എന്നാൽ ശനിയാഴ്ച ഉച്ചയൂണിന് ഫൈജാസിന് കിട്ടിയ മട്ടൻ കറിയിൽ എല്ലുകൾ മാത്രമായിരുന്നുവെന്നാണ് പരാതി. പ്രകോപിതനായ ഫൈജാസ് ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ള ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. സംഭവത്തിൽ ഫൈജാസിന്(42) എതിരെ ജയിൽ അധികൃതരുടെ പരാതിയിൽ പൂജപ്പുര പൊലീസ് കേസ് എടുത്തു.
കഞ്ചാവ് കടത്ത് കേസിൽ 10 വർഷം ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ ഇയാളുടെ ശിക്ഷാകാലയളവ് അവസാനിച്ചുവെങ്കിലും പിഴ തുകയായ ഒരു ലക്ഷം രൂപ ഒടുക്കാത്തതിനാൽ ജയിലിൽ തുടരുകയായിരുന്നു. അടുത്ത വർഷം ജയിൽ മോചിതനാവാൻ ഇരിക്കെയാണ് പുതിയ കേസ് . കണ്ണൂർ, വിയ്യൂർ, അതിസുരക്ഷാ ജയിൽ എന്നിവിടങ്ങളിൽ കഴിയുമ്പോഴും തടവുകാരുമായും ഉദ്യോഗസ്ഥരുമായും ഫൈജാസ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു.