മട്ടൻകറി വിളമ്പിയത് കുറഞ്ഞുപോയതിന് ഭക്ഷണം പാത്രത്തോടെ വലിച്ചെറിഞ്ഞു; ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചു; തടവുകാരനെതിരെ കേസ്

Last Updated:

തടവുകാരനായ വയനാട് സ്വദേശി ഫൈജാസി(42)നെതിരെ ജയിൽ അധികൃതരുടെ പരാതിയിൽ പൂജപ്പുര പൊലീസ് കേസ് എടുത്തു

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഊണിനൊപ്പം വിളമ്പിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞു പോയതിൽ പ്രകോപിതനായ തടവുകാരൻ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ള ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. സംഭവത്തിൽ തടവുകാരനായ വയനാട് സ്വദേശി ഫൈജാസി(42)നെതിരെ ജയിൽ അധികൃതരുടെ പരാതിയിൽ പൂജപ്പുര പൊലീസ് കേസ് എടുത്തു.
ശനിയാഴ്ച ഉച്ചയ്ക്കു 2.30നായിരുന്നു സംഭവം.
ഊണിനൊപ്പം വിളമ്പിയ മട്ടൻ കറി കുറഞ്ഞുപോയെന്ന് പറഞ്ഞ് ഫൈജാസ് ജയിലിൽ ബഹളം വച്ചു. ചുമതലക്കാരായ ഉദ്യോഗസ്ഥരുമായി വാക്കുതർക്കം ഉണ്ടായി. വിവരം അറിഞ്ഞ് ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയപ്പോൾ ഫൈജാസ് ഭക്ഷണം പാത്രത്തോടെ വേസ്റ്റ് ബക്കറ്റിലേക്ക് വലിച്ചെറിഞ്ഞു.
advertisement
തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മട്ടൻകറി വിളമ്പിയത് കുറഞ്ഞുപോയതിന് ഭക്ഷണം പാത്രത്തോടെ വലിച്ചെറിഞ്ഞു; ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചു; തടവുകാരനെതിരെ കേസ്
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement