ചൊവ്വാഴ്ച ഉച്ചയ്ക്ക് ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്കില്‍ ബോംബ് സ്‌ഫോട നം നടത്തുമെന്ന ഭീഷണിയെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ബാങ്കിലും പരിസരത്ത് നടത്തിയ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.
ഭീഷണി വ്യാജമെന്ന് കണ്ടെത്തിയതോടെ പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്‌റ്റേഷനിലേക്ക് വന്ന നമ്പറിന്റെ ഉടമ ബംഗാള്‍ സ്വദേശിയായ തപാല്‍ മണ്ഡല്‍ ആണെന്ന് കണ്ടെത്തി.
advertisement
ഫോണ്‍ ലോക്കേഷന്‍ കണ്ടെത്തുകയും ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലായിരുന്ന പ്രതിയെ പൊന്നാനി സ്റ്റേഷനില്‍ എത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ ലംഘനത്തിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Also Read-പണം കൊടുക്കാൻ വിസമ്മതിച്ച അമ്മയെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് മകൻ കൊലപ്പെടുത്തി
ഇതിനെ തുടര്‍ന്ന് പൊലീസിനെ ചുറ്റിക്കനായാണ് ബാങ്ക് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.