ഇന്റർഫേസ് /വാർത്ത /Crime / 'ഒളിച്ചോടിയതല്ല; നഗ്നദൃശ്യം പകര്‍ത്തി ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയതാണ്': സഹോദരീഭർത്താവിനോടൊപ്പം യുവതി ഒളിച്ചോടിയെന്ന കേസില്‍ വഴിത്തിരിവ്

'ഒളിച്ചോടിയതല്ല; നഗ്നദൃശ്യം പകര്‍ത്തി ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയതാണ്': സഹോദരീഭർത്താവിനോടൊപ്പം യുവതി ഒളിച്ചോടിയെന്ന കേസില്‍ വഴിത്തിരിവ്

News18 Malayalam

News18 Malayalam

തിരുവനന്തപുരത്ത് ഹോട്ടലിൽവച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായും നഗ്നദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിലുണ്ട്. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയതെന്നും പരാതിയിൽ പറയുന്നു.

  • Share this:

കൊല്ലം: സഹോദരീഭർത്താവിനോടൊപ്പം യുവതി ഒളിച്ചോടിയെന്ന കേസില്‍ പുതിയ വഴിത്തിരിവ്. സഹോദരീഭർത്താവ് തന്നെ ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയതാണെന്നും ഒളിച്ചോടിയതല്ലെന്നും യുവതി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞമാസം 22ന് മധുരയിൽ നിന്നാണ് യുവതിയെയും സഹോദരീഭർത്താവിനെയും ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസില്‍ റിമാന്‍‍ഡ‍ിലായിരുന്ന യുവതി കഴിഞ്ഞദിവസം അട്ടക്കുളങ്ങര ജയിലില്‍നിന്ന് പുറത്തിറങ്ങി. ഇതിനു ശേഷം കൊല്ലം വെസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയാണ് കേസില്‍ വീണ്ടും വഴിത്തിരിവുണ്ടാക്കിയത്.

Also Read- പന്ത്രണ്ട് വയസുള്ള മകനൊപ്പം അമ്മയുടെ 'അശ്ലീല നൃത്തം'; എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്

കുഞ്ഞിനെ ഉപേക്ഷിച്ച് സഹോദരീഭർത്താവിനൊപ്പം ഒളിച്ചോടിയതല്ലെന്നും സഹോദരീഭർത്താവ് തട്ടിക്കൊണ്ടുപോയതാണെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. ഇതുപ്രകാരം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്ത് ഹോട്ടലിൽവച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായും നഗ്നദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിലുണ്ട്. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്.

Also Read- കാസർഗോഡ് ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

സഹോദരീഭർത്താവിനെ ഭയന്നാണ് മധുരയില്‍നിന്ന് അറസ്റ്റിലായ സമയത്ത് ഇക്കാര്യം പൊലീസിനോട് പറയാതിരുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അഞ്ച് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിനാണ് സഹോദരീഭർത്താവിനെയും പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്.

Also Read- മാവോയിസ്റ്റ് സംഘടനയുടെ കത്തയച്ച് തട്ടിപ്പിന് ശ്രമം; കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍

മാടൻനട സ്വദേശിയായ സഹോദരീ ഭർത്താവ് രഞ്ജിത്തിനൊപ്പം മധുരയിൽ നിന്നാണ് കഴിഞ്ഞ മാസം 22 ന് ഇരവിപുരം പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്തത്. ഭാര്യയെ കാണാനില്ലെന്ന് യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സ്വന്തം ഇഷ്ടപ്രകാരം രഞ്ജിത്തിനൊപ്പം പോയി എന്ന മൊഴിയാണ് യുവതി പോലീസിന് അന്ന് നൽകിയിരുന്നത്. അഞ്ച് വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് യുവതിക്കെതിരെയും ഒന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിനു രഞ്ജിത്തിനെതിരെയും പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇവരെ അറസ്റ്റു ചെയ്തു റിമാൻഡിലാക്കിയിരുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ഉടനെയാണ് യുവതി രഞ്ജിത്തിനെതിരെ പോലീസിൽ പരാതി നൽകിയത്.

Also Read- സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സൈനികനെ കശ്മീരിൽനിന്ന് കേരള പൊലീസ് പിടികൂടി

First published:

Tags: Crime news, Eloped with lover, Kollam