സുരക്ഷജീവനക്കാരായ കെ സജിൻ, ഇ ഷാജി എന്നിവർ വാർഡുകളിൽ നിരീക്ഷണം നടത്തവേ 36-ാം വാര്‍ഡിനടുത്ത് നിന്നാണ് അനൂപിനെ പിടികൂടിയത്. ഡ്യൂട്ടി മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജ് പോലീസിന് പരാതി നൽകിയതിനെത്തുടർന്ന് പോലീസ് ആശുപത്രിയിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.
അനൂപിനെ കണ്ടാൽ പിടികൂടണമെന്ന് സർജന്റ് പി. സാഹിർ നേരത്തേ സെക്യൂരിറ്റി ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. ശനിയാഴ്ച രാത്രി അനൂപ് വീണ്ടും വാർഡ് 36-ന് അടുത്തെത്തിയത്. പിടികൂടിയപ്പോൾ ആദ്യം ഡോക്ടറാണെന്ന് പറഞ്ഞെങ്കിലും പരിശോധിച്ചപ്പോൾ തിരിച്ചറിയൽ കാർഡ് ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് വാർഡിലെ ഡോക്ടറുടെ അടുത്തുകൊണ്ടുപോയി ഉറപ്പുവരുത്തുകയും ചെയ്തു.
advertisement
Also Read-പ്രായമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണവും സ്വർണവും തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
രണ്ടാഴ്ചയായി ഇയാൾ ആശുപത്രിയിൽ ഡോക്ടര്‍ ചമഞ്ഞ് നടക്കുകയായിരുന്നു. നേരത്തെ 108 ആംബുലൻസിൽ ജോലി ചെയ്തതിന്‍റെ പരിചയം വെച്ചായിരുന്നു ഡോക്ടറായി ആശുപത്രിയിലെത്തിയത്.
