ജിഷാദ് വളാഞ്ചേരിമലപ്പുറം: പ്രായമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണവും സ്വര്‍ണാഭരണവും തട്ടിയെടുക്കുന്നയാള്‍ മലപ്പുറം വളാഞ്ചേരി പോലീസിന്റെ പിടിയിലായി. തൃശൂര്‍ ചാവക്കാട് നാട്ടിക സ്വദേശി പടാട്ട് യൂസഫാണ് വളാഞ്ചേരിയില്‍ പിടിയിലായത്. മലപ്പുറം വളാഞ്ചേരി സ്വദേശിയായ വയോധികയില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ മാസം 13നാണ് നാട്ടിക സ്വദേശിയായ പ്രതി യൂസഫ് വളാഞ്ചേരി ബസ്റ്റാന്റില്‍ വെച്ച് പ്രായമായ സ്ത്രീയെ ബോധപൂര്‍വം സമീപിച്ച് മകന്റെ സുഹൃത്തെന്ന വ്യാജേന സഹായം വാഗ്ദാനം ചെയ്തത്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ എത്തിയ വയോധികയെ മിലിറ്ററി ഓഫീസറാണെന്നും പറഞ്ഞ് ഇയാള്‍ ആനുകൂല്യങ്ങള്‍ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വിശ്വാസം വന്ന സ്ത്രീ കയ്യിലുണ്ടായിരുന്ന സ്വര്‍ണം ഊരിനല്‍കുകയായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് നിരന്തരമായി നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിയെ പിടികൂടിയത്.
പ്രതി യൂസഫ് വളാഞ്ചേരി പാലച്ചോട്, കുറ്റിപ്പുറം ചെല്ലൂര്‍ എന്നിവിടങ്ങളിലും സ്വര്‍ണാഭരണവും പണവും തട്ടിയെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് സഹായങ്ങള്‍ വാങ്ങിതരാമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. തൃശൂരില്‍ ഇയാള്‍ക്കെതിരെ 10ഓളം കേസുകള്‍ നിലവിലുള്ളതായും പോലീസ് അറിയിച്ചു. സമാനരീതിയില്‍ തിരൂരില്‍ വയോധികയെ പറഞ്ഞ് പറ്റിച്ച് പണവും സ്വര്‍ണാഭരണവും കൈക്കലാക്കിയ കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
ബസിന്‍റെ വേഗം കുറയ്ക്കാൻ പറഞ്ഞതിന് ബൈക്ക് യാത്രികനെ ബസ് ജീവനക്കാർ മർദ്ദിച്ചുമലപ്പുറം: ബസിന്‍റെ വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് ബൈക്ക് യാത്രികനെ സ്വകാര്യ ബസ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്താണ് സംഭവം. എടവണ്ണ പൊന്നാംകുന്ന് സ്വദേശി കളത്തിങ്ങല്‍ സഞ്ജയിനെയാണ് ബസ് ജീവനക്കാര്‍ മര്‍ദിച്ചത്. മർദ്ദനത്തിൽ ദേഹമാസകലം പരിക്കേറ്റ സഞ്ജയിനെ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടപുറം ലയണ്‍സ് ക്ലബിന് സമീപത്താണ് സംഭവം. മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് അമിത വേഗതയില്‍ പോകുന്നത് കണ്ടപ്പോള്‍ അതേ ദിശയില്‍ ബൈക്കില്‍ പോവുകയായിരുന്ന സഞ്ജയ് ഡ്രൈവറോട് വേഗം കുറക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ബൈക്കിന് പിന്നാലെയെത്തിയ ബസ് കുറുകെ നിർത്തുകയും ബൈക്ക് യാത്രികനെ മർദ്ദിക്കുകയുമായിരുന്നു.
സ്വകാര്യ ബസ് ജീവനക്കാർ സഞ്ജയിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം കണ്ടുനിന്നവർ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ സഞ്ജയ് നൽകിയ പരാതിയിൽ ബസ് ജീവനക്കാർക്കാരായ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.