ഡിവൈഎസ്പിയുടെ ഫേസ്ബുക്കിലെ ചില സുഹൃത്തുക്കൾക്കും അദ്ദേഹത്തിൻറെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റുകൾ പോയിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട ഒരു സുഹൃത്ത് വിവരം അന്വേഷിച്ചപ്പോഴാണ് സംഭവം ഡിവൈഎസ്പിയുടെ ശ്രദ്ധയിൽപ്പെടുന്നത്. അഭിഭാഷകർക്ക് ആണ് വ്യാജ ഫേസ്ബുക്കിൽ നിന്നും കൂടുതൽ റിക്വസ്റ്റുകൾ പോയിട്ടുള്ളത്.
പൊതുജനമധ്യത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള പ്രതിച്ഛായ കളങ്കപ്പെടുത്താനും പണം തട്ടാനും സൃഷ്ടിച്ച വ്യാജ ഫേസ്ബുക്കിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്പി മധു ബാബു എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. ആലുവ ഈസ്റ്റ് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
advertisement
ഇൻസ്പെക്ടർ, എസ് ഐ, സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റുകൾ നിർമ്മിച്ച് ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ളവരെ മെസഞ്ചറിലൂടെ പരിചയപ്പെട്ട് ഗൂഗിൾ പേ വഴി പണം തട്ടിയ സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
