കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥന്റെ വ്യാജ ഫേസ്ബുക്ക് പേജ് നിർമ്മിച്ച് തട്ടിപ്പിന് ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. പാനൂർ പ്രിൻസിപ്പൽ എസ്.ഐ. കെ.വി. ഗണേഷിന്റെ പേര് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്താൻ ശ്രമം നടന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കണ്ണൂരിലെ തന്നെ വിജിലിൻസ് സി.ഐ യുടെ പേര് ഉപയോഗിച്ചും സമാനമായ രീതിയിൽ തട്ടിപ്പിനുള്ള ശ്രമം നടന്നിരുന്നു.