വിജിലന്‍സ് റെയ്ഡ്: തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ പിടിച്ചെടുത്തു
Last Updated:
പണത്തിനു പുറമെ കോടികളുടെ ഭൂമിയിടപാട് രേഖകളും ധാരണാപത്രവും കണ്ടെത്തി
പാലക്കാട്: വിജിലന്‍സ് റെയ്ഡില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ പിടിച്ചെടുത്തു. ഡിവൈഎസ്പി ഹംസയുടെ പാലക്കാട്ടെ വീട്ടില്‍ നിന്നാണ് 9.6 ലക്ഷം രൂപ പിടിച്ചെടുത്തത്. പണത്തിനു പുറമെ കോടികളുടെ ഭൂമിയിടപാട് രേഖകളും ധാരണാപത്രവും കണ്ടെത്തിയിട്ടുണ്ട്.
അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. ഭൂമിയിടപാട് രേഖകള്‍ക്ക് പുറമെ ബിനാമികളുടെ ബാങ്ക് പാസ്ബുക്കുകളും പിടിച്ചെടുത്തു. വിജിലന്‍സ് എറണാകുളം സ്‌പെഷ്യല്‍സെല്‍ ഡിവൈഎസ്പി സജീവന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 11, 2019 10:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിജിലന്‍സ് റെയ്ഡ്: തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ പിടിച്ചെടുത്തു


