ഇയാളുടെ കൈവശം ഉണ്ടായിരുന്ന ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനെന്ന് തെളിയിക്കുന്ന രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐഎസ്ആർഒയിലെ എൻഷ്യന്റ് സയൻസ് ആപ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് ചെയർമാനാണെന്നു തെളിയിക്കുന്ന അപ്പോയ്ന്റ്മെന്റ് ലെറ്ററും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.
Also read-ക്ഷേത്ര ജീവനക്കാരന്‍ അടിച്ചു ഫിറ്റായി ഊട്ടുപുരയില്‍; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ഇയാൾ ചില പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സംശയം തോന്നിയ ധർമേന്ദ്ര ഗാമിയെന്നയാളാണ് പരാതിയുന്നയിച്ച് രംഗത്തെത്തിയത്. ഇതിനെ തുടർന്ന് ഇങ്ങനെയൊരാൾ ഐഎസ്ആർഒയിൽ ജോലി ചെയ്യുന്നുണ്ടോ എന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവരുന്നതും പിടിയിലായതും. ഐപിസി 417, 464, 468, 471 വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരായ കേസ്.
advertisement
Location :
Gujarat
First Published :
August 30, 2023 2:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിക്രം ലാൻഡർ മൊഡ്യൂളിന്റെ ഡിസൈൻ രൂപകൽപ്പന ചെയ്തെന്ന് വാദം; വ്യാജ ശാസ്ത്രജ്ഞൻ അറസ്റ്റിൽ