TRENDING:

ഭാര്യ ജോലിക്ക് പോയപ്പോൾ 12കാരനായ മകനെ പീഡിപ്പിച്ച 42കാരന് 96 വർഷം കഠിനതടവ്

Last Updated:

ജോലിക്കുപോയ മാതാവ് തിരികെ വീട്ടിൽ എത്തിയപ്പോഴാണ് അവശനായ കുട്ടിയെ കണ്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറത്ത് 12 വയസുകാരനായ മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് 96 വർഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ 42കാരനെയാണ് മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്. പിഴയടക്കുന്ന പക്ഷം തുക കുട്ടിക്ക് നൽകണം.
advertisement

2022 ഏപ്രിൽ 14നാണ് കേസിന് ആസ്പദമായ സംഭവം. പ്രതി കുടുംബത്തോടൊപ്പം വെറ്റിലപ്പാറയിലാണ് താമസിച്ചിരുന്നത്. ജോലിക്കുപോയ മാതാവ് തിരികെ വീട്ടിൽ എത്തിയപ്പോഴാണ് അവശനായ കുട്ടിയെ കണ്ടത്.

Also Read- മലപ്പുറത്ത് 13കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; അടുത്ത ബന്ധുവിന് 120 വർഷം കഠിന തടവ്

കുട്ടിയെ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. അരിക്കോട് പൊലീസ് ഇൻസ്‌പെക്ടർമാരായിരുന്ന സി വി ലൈജു മോൻ, അബ്ബാസലി, സബ് ഇൻസ്‌പെക്ടർ എം കബീർ എന്നിവരാണ് കേസന്വേഷണം നടത്തിയത്.

advertisement

Also Read- 'BCCIക്ക് സെലക്ഷന് വേണ്ടി ബോഡിഷേപ്പ് കാണണം'; ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരിശീലകൻ അറസ്റ്റിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ 18 സാക്ഷികളെ വിസ്തരിച്ചു. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേയ്ക്കയച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യ ജോലിക്ക് പോയപ്പോൾ 12കാരനായ മകനെ പീഡിപ്പിച്ച 42കാരന് 96 വർഷം കഠിനതടവ്
Open in App
Home
Video
Impact Shorts
Web Stories