'BCCIക്ക് സെലക്ഷന് വേണ്ടി ബോഡിഷേപ്പ് കാണണം'; ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരിശീലകൻ അറസ്റ്റിൽ

Last Updated:

ഇതുവരെ ആറ് പെണ്‍കുട്ടികളാണ് ക്രിക്കറ്റ് പരിശീലകനായ മനുവിനെതിരേ പീഡനപരാതി നല്‍കിയത്

ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് പരിശീലകൻ അറസ്റ്റിൽ. തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരേ കൂടുതല്‍ പരാതികൾ പൊലീസിന് ലഭിച്ചു. ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ ഇയാള്‍ ഒട്ടേറെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിവരം. ഇതുവരെ ആറ് പെണ്‍കുട്ടികളാണ് മനുവിനെതിരേ പീഡനപരാതി നല്‍കിയത്. പോക്സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകനായിരുന്നു മനു. തെങ്കാശിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് കൊണ്ടുപോയി അവിടെയുള്ള ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചതായും നഗ്നചിത്രങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പത്തുവര്‍ഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് പ്രതി.
ഒന്നരവര്‍ഷം മുന്‍പ് മനുവിനെതിരെ ഒരു പെണ്‍കുട്ടി പീഡനപരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയും ഈ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തു. എന്നാല്‍, പരാതിക്കാരി പിന്നീട് മൊഴിമാറ്റിയതോടെ മനു കേസില്‍ കുറ്റവിമുക്തനായി. ഈ സംഭവത്തിന് ശേഷവും പ്രതി തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകനായി ജോലിയില്‍ തുടരുകയായിരുന്നു.
advertisement
മൂന്നാഴ്ച മുന്‍പ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പിങ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് മനുവിനെതിരേ പുതിയ പരാതിവന്നത്. പരിശീലനത്തിന്റെ മറവില്‍ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തി. ഇതുവരെ ആറ് പെണ്‍കുട്ടികളുടെ പരാതികളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
തെങ്കാശിയില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അവിടെയെത്തിയും പൊലീസ് അന്വേഷണം നടത്തിയിരുന്നു. തെങ്കാശിയിലെ ഹോട്ടലില്‍വെച്ചാണ് കുട്ടികളെ പീഡിപ്പിച്ചത്. ഇതിനുപുറമേ നെറ്റ് പ്രാക്ടീസിനിടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുന്നതും പതിവാണെന്നും പരാതികളില്‍ പറയുന്നു.
advertisement
ക്രിക്കറ്റ് സെലക്ഷനായി ബിസിസിഐയ്ക്ക് ശരീരഘടന വ്യക്തമാകുന്ന ചിത്രങ്ങള്‍ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നത്. സെലക്ഷന് വേണ്ടി 'ബോഡി ഷേപ്പ്' അറിയണമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. നിരന്തരം ഇത്തരം നഗ്നചിത്രങ്ങള്‍ വാങ്ങി പ്രതി മൊബൈല്‍ഫോണുകളില്‍ സൂക്ഷിച്ചിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'BCCIക്ക് സെലക്ഷന് വേണ്ടി ബോഡിഷേപ്പ് കാണണം'; ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരിശീലകൻ അറസ്റ്റിൽ
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement