തട്ടിക്കൊണ്ടുപോയ സംഘം മകന്റെ കഴുത്തിലുണ്ടായിരുന്ന മാലയും ഐഫോണും 5000 രൂപയും തട്ടിയെടുത്തു. മകനെ ഷോക്കടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്ത സംഘം ശരീരം മുഴുവൻ പൊള്ളിക്കുകയും ചെയ്തു. രക്ഷപ്പെട്ടെങ്കിലും അനുഭവിച്ചതിന്റെ ഞെട്ടലിൽ നിന്നും മകൻ മുക്തനായിട്ടില്ല.
Also Read- പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ കാമുകനെ ക്വട്ടേഷന്‍ കൊടുത്ത് നഗ്നനാക്കി മര്‍ദിച്ച കാമുകി അറസ്റ്റില്‍
പ്രണയത്തിൽ നിന്നൊഴിയാൻ യുവാവിനെതിരെ ക്വൊട്ടേഷൻ നൽകിയ വർക്കല ചെറുന്നിയൂർ സ്വദേശി ലക്ഷ്‌മിപ്രിയ ആണ് പിടിയിലായത്. തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി എറണാകുളത്ത് വച്ച് നഗ്നനാക്കി മർദ്ദിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ എട്ടംഗസംഘത്തിലെ രണ്ടുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്, എട്ടാം പ്രതിയായ എറണാകുളം സ്വദേശി അമലിനെ ഇന്നലെ അറസ്ററ് ചെയ്തിരുന്നു.
advertisement
ഇക്കഴിഞ്ഞ അഞ്ചിനാണ് അയിരൂർ സ്വദേശിയായ യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. യുവാവിനെ വീട്ടിൽ നിന്ന് ലക്ഷ്മിപ്രിയ വിളിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയ ശേഷമായാണ് മർദിച്ചത്. യുവതിയുടെ കാമുകനും സുഹൃത്തുക്കളും ചേർന്നാണ് മുൻ കാമുകനെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. വഴിയിൽ നിന്ന് കയറിയ യുവാക്കളാണ് യുവാവിനെ മർദിച്ചത്. കാർ ആലപ്പുഴ എത്തിയപ്പോൾ കഴുത്തിൽ കിടന്ന മാലയും കയ്യിലുണ്ടായിരുന്ന ഐഫോണും 5000 രൂപയും പിടിച്ചു വാങ്ങി.
3500 രൂപ യുവാവിൽ നിന്നും gpay വഴി കൈക്കലാക്കി. എറണാകുളം ബൈപ്പാസിന് അടുത്തുള്ള ഓടിട്ട വീട്ടിലെത്തിച്ച ശേഷം ലഹരി വസ്തുക്കൾ നൽകിയ യുവാവിനെ വിവസ്ത്രനാക്കി മർദിക്കുകയായിരുന്നു. മർദ്ദന ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തി. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. സംഘം 5 ലക്ഷം ആവശ്യപ്പെട്ടെന്നും പൊലീസ് പറഞ്ഞു. പിറ്റേന്ന് രാവിലെ വൈറ്റില ബസ്സ് സ്റ്റോപ്പിൽ യുവാവിനെ ഉപേക്ഷിച്ച ശേഷം സംഘം കടന്ന് കളയുകയായിരുന്നു.