പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തയാറാകത്തതിനെ തുടര്‍ന്ന് കാമുകനെതിരെ ക്വട്ടേഷന്‍ നല്‍കിയ കാമുകി അറസ്റ്റില്‍. ചെറുന്നിയൂർ സ്വദേശി ലക്ഷ്‌മിപ്രിയ ആണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. അയിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി വിവസ്ത്രനാക്കിയ ശേഷം മര്‍ദിച്ച് അവശനാക്കി എറണാകുളത്ത് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
യുവാവിന്റെ നഗ്നദൃശ്യങ്ങൾ ഉൾപ്പടെ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിന് കാമുകനെതിരെ കാമുകി നല്‍കിയ ക്വട്ടേഷനാണെന്നാണ് ഇതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ലക്ഷ്മിപ്രിയയാണ് കേസിലെ ഒന്നാം പ്രതി.
കേസിൽ ആകെ 8 പ്രതികൾ ആണുള്ളത്. പ്രതികളിലൊരാളായ എറണാകുളം സ്വദേശി അമൽ ഇന്നലെ പിടിയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ബാക്കിയുള്ളവര്‍ ഒളിവിലാണ്. വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിനി ലക്ഷ്മിപ്രിയയും യുവാവും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുന്‍ കാമുകനെ ഒഴിവാക്കാന്‍ ഇപ്പോഴത്തെ കാമുകനൊപ്പം ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Beaten, Quotation attack, Woman arrested