TRENDING:

മകളെ ലൈംഗികമായി പീഡിപ്പിച്ചയാളെ പിതാവ് കുവൈത്തില്‍ നിന്നെത്തി കൊലപ്പെടുത്തി; കുറ്റസമ്മതം തിരിച്ചുപോയ ശേഷം യൂട്യൂബില്‍

Last Updated:

കൊല നടത്താനായി മാത്രം ഇദ്ദേഹം കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു. കൃത്യം നടത്തിയശേഷം തിരികെ പോകുകയും ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
12കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിനെ പെണ്‍കുട്ടിയുടെ പിതാവ് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലാണ് സംഭവം നടന്നത്. കുവൈത്തില്‍ ജോലി ചെയ്തുവരികയായിരുന്ന ആന്ധ്രാ സ്വദേശിയാണ് കൊലപാതകം നടത്തിയത്. കൊല നടത്താനായി മാത്രം ഇദ്ദേഹം കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു. കൃത്യം നടത്തിയശേഷം ഇദ്ദേഹം തിരികെ പോകുകയും ചെയ്തു.
News18
News18
advertisement

ആന്ധ്രാപ്രദേശിലെ അന്നമയ്യ സ്വദേശിയാണ് കൊല നടത്തിയത്. കഴിഞ്ഞ 15വര്‍ഷമായി ഇദ്ദേഹം കുവൈത്തില്‍ ജോലി ചെയ്തുവരികയാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇദ്ദേഹത്തിനുണ്ട്.

വിവാഹത്തിന് ശേഷം ഇദ്ദേഹം ഭാര്യയെ കൂടി കുവൈത്തിലേക്ക് കൊണ്ടുപോയിരുന്നു. ഇവര്‍ക്ക് ഒരു മകളാണുള്ളത്. പിന്നീട് കുട്ടിയെ നോക്കാന്‍ ഭാര്യയുടെ വീട്ടുകാരെ ഏല്‍പ്പിച്ചു. കുട്ടിയുടെ ചെലവിനായി പ്രതിമാസം നിശ്ചിത തുകയും നല്‍കിവരികയായിരുന്നു. എന്നാല്‍ ഭാര്യയുടെ അമ്മയുടെ സാമ്പത്തികസ്ഥിതി മോശമായതോടെ ഇവരെ കൂടി ഇദ്ദേഹം കുവൈത്തിലേക്ക് കൊണ്ടുപോയി. അതോടെ 12കാരിയായ തന്റെ മകളുടെ സംരക്ഷണ ചുമതല ഭാര്യയുടെ ഇളയ സഹോദരിയെ ഏല്‍പ്പിച്ചു.

advertisement

ആദ്യമൊക്കെ കുട്ടിയെ നന്നായി നോക്കിയിരുന്ന ഭാര്യാസഹോദരിയുടെ കുടുംബം പിന്നീട് കുട്ടിയെ നോക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ അമ്മ കുവൈത്തില്‍ നിന്ന് ആന്ധ്രയിലേക്ക് എത്തി. അപ്പോഴാണ് ഇവരുടെ ബന്ധു കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അമ്മയും മകളും പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. എന്നാല്‍ പ്രതിയെ താക്കീത് ചെയ്ത് വിടുക മാത്രമാണ് പോലീസ് ചെയ്തതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.

ഇതോടെയാണ് മകളെ ഉപദ്രവിച്ചയാളെ വകവരുത്താന്‍ കുട്ടിയുടെ പിതാവ് തീരുമാനിച്ചത്. ഡിസംബര്‍ ആറിന് കുവൈത്തില്‍ നിന്ന് ആന്ധ്രയിലെത്തിയ പിതാവ് പ്രതിയെ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചുകൊന്നു. അന്നേദിവസം വൈകുന്നേരത്തോടെ ഇദ്ദേഹം കുവൈത്തിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടര്‍ന്ന് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തുടക്കത്തില്‍ കൊല നടത്തിയയാളെ കുറിച്ച് പോലീസിന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് കുട്ടിയുടെ പിതാവ് തന്നെയാണ് താനാണ് കൊല നടത്തിയതെന്ന് കുറ്റസമ്മതം നടത്തിയത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇദ്ദേഹത്തെ കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മകളെ ലൈംഗികമായി പീഡിപ്പിച്ചയാളെ പിതാവ് കുവൈത്തില്‍ നിന്നെത്തി കൊലപ്പെടുത്തി; കുറ്റസമ്മതം തിരിച്ചുപോയ ശേഷം യൂട്യൂബില്‍
Open in App
Home
Video
Impact Shorts
Web Stories