സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. മുൻപും സോഷ്യൽ മീഡിയയിലൂടെ സമാനമായരീതിയില്‍ നടിമാര്‍ക്കെതിരെ ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. നടി നിത്യാമേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തതിന് ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. മമ്മൂട്ടി നായകനായെത്തിയ ചിത്രം ബസൂക്കയിൽ സന്തോഷ് വര്‍ക്കി അഭിനയിച്ചിട്ടുണ്ട്. സിനിമാ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ വ്യക്തിയാണ് സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണൻ. തീയേറ്ററുകളിൽ സ്ഥിര സാന്നിധ്യമായ സന്തോഷ് സോഷ്യൽ മീഡിയയിൽ പലപ്പോഴായി ട്രോളുകൾക്ക് പാത്രമായി മാറാറുണ്ട്.
advertisement
Location :
Kochi [Cochin],Ernakulam,Kerala
First Published :
Apr 25, 2025 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ത്രീത്വത്തെ അപമാനിച്ചതിന് ആറാട്ടണ്ണൻ സന്തോഷ് വർക്കിക്ക് എതിരെ ഭാഗ്യലക്ഷ്മിയും ഉഷ ഹസീനയും പരാതി നല്‍കി
