കഴിഞ്ഞ കുറേ കാലമായി ഭർത്താവിനും കുട്ടികൾക്കുമൊപ്പം ശ്രീകാര്യത്ത് വാടകയ്ക് താമസിച്ചുവരികയായിരുന്നു രഞ്ജുഷ മേനോൻ. മരണകാരണം വ്യക്തമല്ല. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
സൂര്യടിവിയിലെ ആനന്ദരാഗം, കൌമുദി ടിവിയിലെ വരൻ ഡോക്ടറാണ്, എന്‍റെ മാതാവ് എന്നീ പരമ്പരകളിൽ അഭിനയിച്ചുവരികയായിരുന്നു രഞ്ജുഷ മേനോൻ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് രഞ്ജുഷ മേനോന്‍റെ ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
News Summary- Film-serial actress Ranjusha Menon found hanging. Ranjusha body was found hanging in her house in Sreekaryam, Thiruvananthapuram
advertisement
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Oct 30, 2023 11:40 AM IST
