TRENDING:

Gold Seized | നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; അഞ്ചര കിലോ സ്വര്‍ണ്ണം പിടികൂടി

Last Updated:

ദുബൈ- കൊച്ചി വിമാനത്തില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 573 ഗ്രാം സ്വര്‍ണ്ണവും ഡി ആര്‍ ഐ കണ്ടെത്തിയിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അഞ്ചര കിലോ സ്വര്‍ണ്ണം പിടികൂടി. ചെന്നൈ, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലെത്തിയ 5 യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
News18 Malayalam
News18 Malayalam
advertisement

രാജ്യാന്തര സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ചെന്നൈ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തിയ സംഘത്തിലുള്ളവരെന്നാണ് സംശയം. ദുബായില്‍ നിന്ന് എത്തിയ വിമാനത്തില്‍ ചെന്നൈയില്‍ നിന്നാണ് 4 പേരും കയറിയത്. ഇതില്‍ രമേഷ് വി, സുരേഷ് ബാബു, ഷെയ്ഖ് മുഹമ്മദ് എന്നിവരുടെ കൈവശം 355 ഗ്രാം സ്വര്‍ണ്ണം വിതമാണ് ഉണ്ടായിരുന്നത്.

ബാലന്‍ ഉമാശങ്കറിന്റെ കൈയ്യില്‍ 1100 ഗ്രാം സ്വര്‍ണ്ണവും ഉണ്ടായിരുന്നു. ദുബൈയില്‍ നിന്ന് കൊണ്ടുവന്ന സ്വര്‍ണ്ണം ഇവര്‍ക്ക് 4 പേര്‍ക്ക് കൈമാറുകയായിരുന്നു. പിന്നീട് ആഭ്യന്തര യാത്രക്കാര്‍ ചമഞ്ഞ് സ്വര്‍ണ്ണം കടത്തുകയായിരുവെന്നാണ് കരുതുന്നത്.

advertisement

Also Read-ഫോണിൽ വിളിച്ച് ശല്യം ചെയ്തയാളെ ഭർത്താവ് ചോദ്യം ചെയ്തു; യുവതിയെ വീടുകയറി ആക്രമിച്ചയാൾ അറസ്റ്റിൽ

ദുബൈയില്‍ നിന്ന് എത്തിയ വിമാനത്തില്‍ കാസര്‍കോഡ് സ്വദേശിനിയായ സറീന അബ്ദുവില്‍ നിന്നാണ് 3250 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെത്തിയത്.  കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത് പിടികൂടിയത്.

ദുബൈ- കൊച്ചി വിമാനത്തില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 573 ഗ്രാം സ്വര്‍ണ്ണവും ഡി ആര്‍ ഐ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണം പുറത്ത് കൊണ്ടുവരാന്‍ സാധിയ്ക്കാത്തതിനാല്‍ കൊണ്ടുവന്ന ആള്‍ വിമാനത്തില്‍ ഉപേക്ഷിച്ചതാകാമെന്നും സംശയിക്കുന്നുണ്ട്. ഈ സ്വര്‍ണ്ണം കൊണ്ടുവന്നതാരെന്ന് പരിശോധിച്ച് വരികയാണ്.

advertisement

സ്റ്റുഡിയോ ഉടമയുടെ കൊലപാതകം; അയല്‍വാസികളായ മൂന്നംഗ കുടുംബം അറസ്റ്റില്‍

കോതമംഗലത്ത് സ്റ്റുഡിയോ ഉടമ എല്‍ദോസ് പോളിനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസികളായ കുടുംബം അറസ്റ്റില്‍. പിണ്ടിമന സ്വദേശി എല്‍ദോ, പിതാവ് ജോയി, അമ്മ മോളി എന്നിവരാണ് പിടിയിലായത്. പ്രതികളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയക്കി. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Also Read-കാറില്‍ നിന്ന് വലിച്ചിറക്കി ബിസിനസുകാരനെ പൊലീസ് സ്റ്റേഷനു മുന്നില്‍ വെട്ടിക്കൊന്നു; എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

കഴിഞ്ഞ തിങ്കഴാഴ്ചയാണ് എല്‍ദോസിന്റെ മൃതദേഹം ഭൂതത്താന്‍കെട്ട് പെരിയാര്‍വാലി ഹൈലെവല്‍ കനാലിന്റെ തീരത്ത് കണ്ടെത്തിയത്. അപകട മരണമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ സ്‌കൂട്ടറിന്റെ സ്റ്റാര്‍ട്ടിങ് കീ ഓഫ് ആയിരുന്നത് സംശയത്തിനിടയാക്കി.

advertisement

പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്ക് അടിയേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. രാത്രിയില്‍ ഫോണ്‍കോള്‍ വന്നതിന് പിന്നാലെയാണ് എല്‍ദോസ് പോയതെന്ന് മൊഴിയും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസികളായ മൂന്നംഗ കുടുംബം പൊലീസ് പിടിയിലായത്.

കടംവാങ്ങിയ തിരികെ നല്‍കാമെന്ന് പറഞ്ഞ് ഞായറാഴ്ച രാത്രി എല്‍ദോസിനെ പ്രതികള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കത്തിനിടയായി. ഇതിനിടെ മഴുവിന്റെ പിടികൊണ്ട് എല്‍ദോസിന്റെ തലക്കടിക്കുകയായിരുന്നു.

മരിച്ച എല്‍ദോസിന്റെ മൃതദേഹം എല്‍ദോയും ജോയിയും ചേര്‍ന്ന് കനാല്‍തീരത്ത് തള്ളുകയായിരുന്നു. സ്‌കൂട്ടറും തള്ളിയിട്ടു. എല്‍ദോസിന്റെ മൊബൈല്‍ ഫോണ്‍ അരകല്ലില്‍വെച്ച് ഇടിച്ച്‌പൊടിച്ച് അടുപ്പിലിട്ട് കത്തിക്കുകയും ചെയ്തു. ഫോണിന്റെ അവശേഷിച്ച ഭാഗങ്ങള്‍ പറമ്പില്‍ തള്ളിയത് തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Seized | നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; അഞ്ചര കിലോ സ്വര്‍ണ്ണം പിടികൂടി
Open in App
Home
Video
Impact Shorts
Web Stories