ഹൈദരാബാദ്: ബിസിനസുകാരനെ പൊലീസ് സ്‌റ്റേഷന് മുന്നിലിട്ട് വെട്ടിക്കൊന്നു. ബിസിനസുകാരനായ സുബൈദി(36)നെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഹൈദരാബാദ് ചന്ദ്രയാനഗുട്ട പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്.
കാറില്‍ നിന്ന് വലിച്ചിറക്കി സുബൈദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പൊലീസുകാരോ വഴിയാത്രക്കാരോ ബിസിനസുകാരനെ രക്ഷിക്കാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകശേഷം ഉടന്‍തന്നെ അക്രമിസംഘം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.
കൊലപാതകത്തില്‍ സുബൈദിയുടെ സഹോദരന്മാര്‍ക്ക് പങ്കുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സഹോദരങ്ങള്‍ക്കിടയിലുണ്ടായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായി പൊലീസ് അറിയിച്ചു.
അതേസമയം ബിസിനസുകാരനെ രക്ഷിക്കാന്‍ പരജായപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചന്ദ്രയാന്‍ഗുട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു.
കഴുത്തിൽ കത്തിവെച്ച് ലൈംഗികാതിക്രമം; മോഷണക്കാലം യൂട്യൂബിൽ വെളിപ്പെടുത്തിയ തസ്കരൻ മണിയൻപിള്ളയ്ക്കെതിരെ കേസ്
മോഷണക്കാലത്തെ ലൈംഗികാതിക്രമം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയ തസ്കരൻ മണിയൻപിള്ളയ്ക്കെതിരെ കേസ്. ഇരുപത്തിരണ്ടുകാരിയായ യുവതിയെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് ഇയാൾ ചാനലിലൂടെ പറഞ്ഞത്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇയാളുടെ വെളിപ്പെടുത്തൽ. കഴുത്തിൽ കത്തിവെച്ച് മിണ്ടിയാൽ അരിഞ്ഞുകളയും എന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. 'ഈയൊരു തെറ്റ് മാത്രമേ ചെയ്തുള്ളൂ' വെന്നും ഇയാൾ പറയുന്നുണ്ട്.
അഭിമുഖത്തിൽ അവതാരകന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് പീഡന വിവരം
മണിയൻ പിള്ള വെളിപ്പെടുത്തിയത്. അഭിമുഖത്തിനെതിരേയും മണിയൻ പിള്ളയുടെ മറുപടിക്കെതിരേയും വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. വിമർശനം ഉയർന്നതോടെ വീഡിയോ യൂട്യൂബിൽ നിന്ന് പിൻവലിച്ചിരുന്നു.
സംഭവത്തിൽ മണിയൻ പിള്ളയ്ക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞിരുന്നു. മണിയൻ പിള്ള പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്നും ഐടി ആക്ട് പ്രകാരം യൂട്യൂബ് ചാനലിനെതിരെ നടപടി സ്വീകരിക്കാൻ സൈബർ സെല്ലിന് നിർദേശം നൽകുമെന്നും സതീദേവി വ്യക്തമാക്കി.
'തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ' എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് മണിയൻപിള്ള.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.