പെൺകുട്ടിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഫാമിൽ തൊഴിലാളിയായിരുന്നു 35 വയസുകാരനായ പ്രതി. ബുധനാഴ്ച ഉച്ചയോടെ പ്രതി പെൺകുട്ടിയെ നദീതീരത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
Also Read ഒമ്പതും ഏഴും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് അറുപതുകാരൻ അറസ്റ്റിൽ
തെരച്ചിലിനൊടുവിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെന്നും പോലീസ് പറഞ്ഞു. കുട്ടിയെ പ്രതിയോടൊപ്പം പെൺകുട്ടിയുടെ പിതാവ് ഉച്ചക്ക് രണ്ട് മണിയോടെയാണ് കണ്ടിരുന്നുവെന്നും പോലീസ് സൂപ്രണ്ട് പ്രമോദ് കുമാർ ഷെവാലെ പറഞ്ഞു.
advertisement
വൈകുന്നേരം 5 മണിയോടെ കുട്ടിയെ കാണാനില്ലാത്തതിനെ തുടർന്ന് അച്ഛനും ബന്ധുക്കളും പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് സൂപ്രണ്ട് പ്രമോദ് കുമാർ ഷെവാലെ പറഞ്ഞു.
