HOME » NEWS » Crime » SIXTY YEAR OLD ARRESTED AFTER SEXUALLY ABUSED NINE AND SEVEN YEAR OLD SISTERS IN THIRUVANANTHAPURAM

ഒമ്പതും ഏഴും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് അറുപതുകാരൻ അറസ്റ്റിൽ

കഴിഞ്ഞ രണ്ടു മാസത്തോളമായി പ്രതി പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായാണ് പൊലീസ് പറയുന്നത്.

News18 Malayalam | news18-malayalam
Updated: January 21, 2021, 4:50 PM IST
ഒമ്പതും ഏഴും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് അറുപതുകാരൻ അറസ്റ്റിൽ
representational image
  • Share this:
തി​രു​വ​ന​ന്ത​പു​രം: ഒമ്പതും ഏഴും വയസുള്ള സഹോദരിമാരെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച വൃ​ദ്ധ​ന്‍ അ​റ​സ്റ്റി​ല്‍. മു​രു​ക്കും​പു​ഴ സ്വ​ദേ​ശി വി​ക്ര​മ​ന്‍ (60) നെ​യാ​ണ് പോ​ക്സോ വ​കു​പ്പ് പ്രകാരം മം​ഗ​ല​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ന്‍​പ​തും ഏ​ഴും വ​യ​സു​ള്ള സ​ഹോ​ദ​രി​മാ​രാ​ണ് ഇ​യാ​ളു​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

അമ്മ വിദേശത്തുള്ള കുട്ടികൾ അമ്മൂമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മൂമ്മയുടെ വീട്ടിൽ സഹായിയായി വരുന്നയാളാണ് വിക്രമൻ. കഴിഞ്ഞ രണ്ടു മാസത്തോളമായി ഇയാൾ പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായാണ് പൊലീസ് പറയുന്നത്.

Also Read- രണ്ടര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ; 23 ദിവസത്തിനുള്ളിലെത്തിയ റെക്കോഡ് വിധി

അയൽക്കാരോട് പെൺകുട്ടികൾ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൈ​ള്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി​ക​ള്‍ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​. തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി 14 ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

തിരുവനന്തപുരത്ത് വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിലായത് കഴിഞ്ഞ ദിവസമായിരുന്നു. വീട്ടിൽനിന്ന് പിണങ്ങി ഇറങ്ങി ഒറ്റയ്ക്ക് ചെന്നൈയിലേക്ക് പോകാനായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി ലൈംഗികായി പീഡിപ്പിച്ച സംഭവത്തിലാണ് രണ്ടുപേർ അറസ്റ്റിൽ ആയത്. വലിയതുറ സ്റ്റിജോ ഹൗസിൽ പ്രശോഭ് ജേക്കബ് (34), വലിയത്തോപ്പ് സെന്റ് ആൻസ് ചർച്ചിനു സമീപം സ്റ്റെല്ല ഹൗസിൽ ജോണ്ടിയെന്ന് വിളിക്കുന്ന ജോൺ ബോസ്കോ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വീട്ടുകാരുമായി പിണങ്ങിയിറങ്ങി തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ചെന്നൈയ്ക്ക് ടിക്കറ്റെടുക്കാനായി കാത്തിരുന്ന പെൺകുട്ടിയെ അടുത്ത് കൂടി സൗഹ്യദം നടിച്ചാണ് പ്രതികൾ കൂട്ടിക്കൊണ്ടു പോയത്. പടിഞ്ഞാറെക്കോട്ടയ്ക്ക് സമീപമുള്ള ലോഡ്ജ്, തമിഴ്നാട് കായ്പ്പാടി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജ് എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചതായി പേരൂർക്കട പൊലീസ് പറഞ്ഞു.

Also Read- വധുവിന്‍റെ കാമുകൻ വാട്സാപ്പ് സന്ദേശം അയച്ചു; വരൻ വിവാഹത്തിൽനിന്ന് പിൻമാറി

ചെന്നൈയിൽ എത്തിക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് പ്രശോഭും ജോൺ ബോസ്ക്കോയും പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയെ പിന്നീട് ബംഗളുരുവിൽനിന്നാണ് പൊലീസ് കണ്ടെത്തുന്നത്. കൌൺസിലിങ്ങിനിടെയാണ് താൻ പീഡനത്തിന് ഇരയായെന്ന വിവരം പെൺകട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് പ്രതികളുടെ സുഹ്യത്തുക്കളായ 4 പേർ കൂടി ബെംഗളൂരുവിൽ വച്ച് പീഡിപ്പിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്.

അടുത്തിടെയായി തിരുവനന്തപുരം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പോക്സോ കേസുകളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന വാർത്ത വലിയ കോളിളക്കമുണ്ടാക്കിിയരുന്നു. പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അമ്മ പോക്സോ പ്രകാരം അറസ്റ്റിലായത്. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിലാണ് സംഭവം.  2020ഡിസംബർ  18ന്  കേസെടുത്തു. അറസ്റ്റുചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവതി ഇപ്പോൾ റിമാൻഡിലാണ്. ചൈൽഡ് ലൈൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊലീസ് ആവശ്യപ്പെട്ട പ്രകാരം കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കി റിപ്പോർട്ട് നൽകുകയാണ് ചെയ്തതെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർപേഴ്സൺ ന്യൂസ് 18നോട് പറഞ്ഞത്.
Published by: Anuraj GR
First published: January 21, 2021, 4:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories