TRENDING:

മൂന്നു കുട്ടികളോട് അശ്ലീലച്ചുവയിൽ സംസാരിച്ച സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Last Updated:

നെല്ലിയോട്ടുവയൽ ബ്രാഞ്ച് സെക്രട്ടറിയായ പ്രശാന്തിനെ സംഭവത്തെ തുടർന്ന് നേരത്തെ സിപിഎം സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. രണ്ടര മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: പോക്സോ കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വേശാല ഇന്ദിര നഗർ റോഡിൽ ടി പ്രശാന്ത് ആണ് അറസ്റ്റിലായത്. ബാലസംഘം പ്രവർത്തകരായ മൂന്ന് കുട്ടികളോട് അശ്ലീല ചുവയിൽ സംസാരിച്ചു എന്നാണ് കേസ്.
അറസ്റ്റിലായ പ്രശാന്ത്
അറസ്റ്റിലായ പ്രശാന്ത്
advertisement

നെല്ലിയോട്ടുവയൽ ബ്രാഞ്ച് സെക്രട്ടറിയായ പ്രശാന്തിനെ സംഭവത്തെ തുടർന്ന് നേരത്തെ സിപിഎം സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. രണ്ടര മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചൈൽഡ് ലൈനിനും ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു.

പ്രതി കുട്ടികളെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചു എന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ബാലസംഘം യൂണിറ്റ് രൂപീകരിക്കാൻ കുട്ടികൾ എത്തിയപ്പോഴാണ് സംഭവം.  തുടർന്ന് ഇവർ സംഭവം വീട്ടിൽ അറിയിക്കുകയുമാണ് ചെയ്തത്. ശാരീരികമായ അതിക്രമം നടന്നിട്ടില്ലാ എന്നാണ് പൊലീസ് നിലവിൽ കരുതുന്നത്.

advertisement

അധ്യാപകനെതിരെ ലൈംഗിക പീഡന ആരോപണം; പരാതി ഉന്നയിച്ചത് പൂർവ്വ വിദ്യാർഥികൾ

കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനെതിരെ ലൈംഗിക പീഡന ആരോപണവുമായി പൂർവ്വ വിദ്യാർഥികൾ. ഇരുപതിലധികം വിദ്യാർഥിനികളാണ് അധ്യാപകനെതിരെ പരാതി നൽകിയിരിക്കുന്നത്. ഭാഷാ അധ്യാപകനായ മഹേന്ദ്ര കുമാർ പല അവസരങ്ങളിലും മോശമായി പെരുമാറുകയും ശരീരഭാഗങ്ങളിൽ അനാവശ്യമായി സ്പർശിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പരാതി ഉയർന്ന സാഹചര്യത്തിൽ അന്വേഷണം നടത്താൻ ഒരു കമ്മിറ്റി രൂപീകരിച്ചു എന്നാണ് കേന്ദ്രീയ വിദ്യാലയം അധികൃതർ പ്രതികരിച്ചിരിക്കുന്നത്.

Also Read-ലൈംഗിക പീഡനം; പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്നാനി ഉൾപ്പെടെ 9 പേർക്കെതിരെ കേസ്

advertisement

തമിഴ്നാട് ബാലാവകാശ സംരക്ഷണ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. "ഒരു ഫാക്കൽറ്റി അംഗത്തെക്കുറിച്ച് മെയിലിലൂടെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കും. ഉടൻ തന്നെ സ്കൂളിന് സമൻസ് അയയ്ക്കും' എന്നാണ് കമ്മീഷൻ ചെയർപേഴ്‌സൺ സരസ്വതി രംഗസാമി അറിയിച്ചത്. ആരോപണവിധേയനായ ഭാഷാ അധ്യാപകനെ എത്രയും വേഗം സ്കൂളിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരായ 22 അംഗ വിദ്യാർഥി സംഘം സ്കൂൾ പ്രിൻസിപ്പളിനും കത്തയച്ചിട്ടുണ്ട്. വിദ്യാര്‍ഥിനികളായിരിക്കുമ്പോൾ നേരിടേണ്ടി വന്ന പീഡനങ്ങൾ വിവരിച്ചു കൊണ്ടാണ് കത്ത്. 'മഹേന്ദ്ര കുമാർ നടത്തിയ ബാലപീഡനങ്ങളെക്കുറിച്ച് ഇപ്പോൾ സ്കൂള്‍ അധികൃതർക്കും അറിവുണ്ട്. അതുകൊണ്ട് തന്നെ പോക്സോ ആക്ട് പ്രകാരം ഇക്കാര്യം പൊലീസിൽ അറിയിക്കാൻ സ്കൂള്‍ അധികൃതർക്ക് നിയമപരമായി ബാധ്യതയുണ്ട്' എന്നാണ് സംഘം പറയുന്നത്.

advertisement

Also Read-വയറുവേദനയ്ക്ക് ചികിത്സ തേടിയപ്പോൾ അഞ്ചുമാസം ഗർഭിണി; 13കാരിയെ അമ്മാവൻ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കത്തിന്‍റെ കോപ്പി തമിഴ്നാട് ചൈൽഡ് ലൈൻ, സിബിഎസ്ഇ, ദേശീയ-സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനുകൾ എന്നിവർക്കും അയച്ചിട്ടുണ്ട്. വിദ്യാർഥിയായിരിക്കുമ്പോള്‍ അധ്യാപകനിൽ നിനും നേരിടേണ്ടി വന്ന ദുരനുഭവം ഇപ്പോൾ 28 കാരിയായ ഒരു യുവതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിറന്നാൾ ദിനം മധുരം നൽകാനെത്തിയപ്പോൾ പിൻഭാഗത്ത് സ്പർശിച്ചു എന്നാണ് ഇവർ ആരോപിച്ചത്. ക്ലാസിൽ വച്ച് നടന്ന ഈ സംഭവത്തിന് ഒരു സുഹൃത്ത് സാക്ഷിയായിരുന്നുവെന്നും പറയുന്നു.ഇതിന് പിന്നാലെയാണ് അധ്യാപകനെതിരെ നിരവധി പരാതികൾ ഉയർന്നത്. അടുത്തിരുത്തി ശരീരഭാഗങ്ങളിൽ അനാവശ്യമായി സ്പർശിച്ചിരുന്നു എന്നാണ് മറ്റൊരു പൂർവ വിദ്യാർത്ഥി ആരോപിക്കുന്നത്. പല തവണ ഇത്തരത്തിൽ ലൈംഗിക ചൂഷണം നേരിടേണ്ടി വന്നുവെന്നും പരാതിക്കാരിൽ പലരും ആരോപിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂന്നു കുട്ടികളോട് അശ്ലീലച്ചുവയിൽ സംസാരിച്ച സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories