വയറുവേദനയ്ക്ക് ചികിത്സ തേടിയപ്പോൾ അഞ്ചുമാസം ഗർഭിണി; 13കാരിയെ അമ്മാവൻ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ

Last Updated:

പരിശോധനയിൽ കുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞതോടെയാണ് മാസങ്ങൾ നീണ്ട പീഡന വിവരം പുറത്തറിയുന്നത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അമ്മാവൻ അറസ്റ്റിൽ. തെലങ്കാന ജഗതിഗിരിഗുട്ട സ്വദേശിയായ ആളാണ് അറസ്റ്റിലായിരിക്കുന്നത്. കാഴ്ച വൈകല്യമുള്ള ഇയാൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്‍റെ സഹോദരീ പുത്രിയെ പീഡിപ്പിച്ച് വരികയായിരുന്നു.
പെൺകുട്ടി ഗർഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പൊലീസ് പറയുന്നതിനുസരിച്ച് മൂന്ന് ദിവസം മുമ്പ് കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചിരുന്നു. പരിശോധനയിൽ കുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞതോടെയാണ് മാസങ്ങൾ നീണ്ട പീഡന വിവരം പുറത്തറിയുന്നത്. കഴിഞ്ഞ ആറേഴ് മാസത്തിനിടെ അമ്മാവൻ തന്നെ പലതവണ ബലാത്സംഗത്തിനിരയാക്കി എന്നാണ് പെൺകുട്ടി അമ്മയോട് തുറന്നു പറഞ്ഞത്.
advertisement
പിന്നാലെ തന്നെ മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗത്തിന് പുറമെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്സോ വകുപ്പ് പ്രകാരവും പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
ദളിത് പെൺകുട്ടിക്ക് പീഡനം
15 കാരിയായ ദളിത് പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായ മറ്റൊരു സംഭവം ഉത്തർപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിയായ 25 കാരൻ പെൺകുട്ടിയെ ഒരു കടയിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് മനസിലാക്കി തിരക്കി ഇറങ്ങിയ ബന്ധുക്കള്‍ കടയ്ക്കുള്ളിൽ നിന്നും നിലവിളി ശബ്ദം കേട്ടിരുന്നു. ഇവരെത്തി വാതിൽ തട്ടിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.
advertisement
അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടി പ്രാഥമിക ചികിത്സയ്ക്ക് ശേഷം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വീട്ടുകാരോട് വിവരിക്കുകയായിരുന്നു. ഇവർ നൽകിയ വിവരം അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പത്തുവയസിൽ താഴെ പ്രായമുള്ള അഞ്ചു പെൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ
കേരളത്തിൽ നിന്നുള്ള ഒരു സംഭവത്തിൽ പത്തു വയസിൽ താഴെ മാത്രം പ്രായമുള്ള അഞ്ചു പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെണ്‍കുട്ടികളില്‍ ഒരാളുടെ രക്ഷിതാക്കള്‍ മലപ്പുറം വനിതാ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പീഡന വിവരം പുറത്തുവന്നത്. പിന്നീട് നാല് കുട്ടികളുടെ രക്ഷിതാക്കൾ കൂടി പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കിയത് അറിഞ്ഞു ഒളിവില്‍ പോയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വയറുവേദനയ്ക്ക് ചികിത്സ തേടിയപ്പോൾ അഞ്ചുമാസം ഗർഭിണി; 13കാരിയെ അമ്മാവൻ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ
Next Article
advertisement
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു.

  • അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

  • അഖില്‍ ഓമനക്കുട്ടന്‍ 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

View All
advertisement