TRENDING:

മദ്യപിക്കാൻ പണമാവശ്യപ്പെട്ട 33കാരൻ അമ്മയെ അടിച്ചുകൊന്നു; കൊല്ലപ്പെട്ടത് മുൻനഗരസഭാ കൗൺസിലർ

Last Updated:

മാവേലിക്കര മുന്‍നഗരസഭാ കൗണ്‍സിലറായ കനകമ്മ സോമരാജനാണ് കൊല്ലപ്പെട്ടത്

advertisement
ആലപ്പുഴ: മാവേലിക്കരയില്‍ അമ്മയെ മകന്‍ മര്‍ദിച്ചുകൊന്നു. 69കാരിയായ കനകമ്മ സോമരാജന്‍ ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് 33 കാരനായ മകൻ‌ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അമ്മയെ കൊലപ്പെടുത്തിയ വിവരം കൃഷ്ണദാസ് തന്നെ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.
കൃഷ്ണദാസ്
കൃഷ്ണദാസ്
advertisement

അമ്മയും മകനും തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. കൃഷ്ണദാസിന്റെ ഭാര്യ നേരത്തെ പിണങ്ങിപ്പോയിരുന്നു. ഇതിന് കാരണം അമ്മയാണെന്ന് പറഞ്ഞായിരുന്നു തര്‍ക്കം. ഇന്നലെ മദ്യപിച്ചെത്തിയ കൃഷ്ണദാസ് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് മകന്‍ അമ്മയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വീട്ടില്‍ നിന്ന് പതിവായി ബഹളം ഉണ്ടാകുന്നതുകൊണ്ട് നാട്ടുകാരും ഇത് ശ്രദ്ധിച്ചില്ല. ഇന്ന് രാവിലെ അമ്മ ഉണരാത്തതിന് പിന്നാലെ യുവാവ് പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. അയല്‍വാസികളും പൊലീസും സ്ഥലത്തെത്തുമ്പോഴെക്കും വയോധികയുടെ മരണം സ്ഥിരികരിച്ചിരുന്നു. മാവേലിക്കര മുന്‍നഗരസഭാ കൗണ്‍സിലറാണ് കനകമ്മ സോമരാജന്‍.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A son beat his mother to death in Mavelikara. The deceased has been identified as Kanakamma Somarajan, aged 69. The police have taken her 33-year-old son, Krishnadas, into custody in connection with the incident. Krishnadas himself reportedly called the police to inform them that he had killed his mother.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിക്കാൻ പണമാവശ്യപ്പെട്ട 33കാരൻ അമ്മയെ അടിച്ചുകൊന്നു; കൊല്ലപ്പെട്ടത് മുൻനഗരസഭാ കൗൺസിലർ
Open in App
Home
Video
Impact Shorts
Web Stories