TRENDING:

ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിന്, രണ്ട് ഭാര്യമാരും 18 മക്കളുമുള്ള മുൻ ഗ്രാമത്തലവനെ കാമുകി കൊന്ന് കനാലിൽ തള്ളി

Last Updated:

മുന്നയ്ക്ക് രണ്ടു ഭാര്യമാരിലുമായി 9 മക്കൾ വീതമുണ്ട്. എല്ലാവരും ഒരു വീട്ടിലാണ് താമസം

advertisement
മുൻ ഗ്രാമത്തലവനെ സുഹൃത്തായ യുവതിയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. ചാക്കിൽ കെട്ടിയ നിലയിൽ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് യുവതിയേയും സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 22 ന് കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു
മാർച്ച് 22 ന് കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു
advertisement

ഉത്തർപ്രദേശിലെ സുമേർപൂറിലെ 2 ഭാര്യമാരും 18 മക്കളുമുള്ള മുഷ്തക ഗുൽഷൻ എന്ന മുന്നയാണ് കൊല്ലപ്പെട്ടത്. മുന്നയ്ക്ക് രണ്ടു ഭാര്യമാരിലുമായി 9 മക്കൾ വീതമുണ്ട്. എല്ലാവരും ഒരു വീട്ടിലാണ് താമസം. ഇയാളെ കാണാനില്ലെന്ന് മാർച്ച് 18നാണ് കുടുംബം പരാതി നൽകിയത് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കനാലിൽ നിന്ന് മാർച്ച് 22 ന് മൃതദേഹം കണ്ടെത്തിയത്.

സുമൻ ദേവി എന്ന വിവാഹിതയായ സ്ത്രീയുമായി പ്രണയത്തിലായതാണ് സംഭവങ്ങളുടെ തുടക്കം. ഭർത്താവ് ജോലി ആവശ്യങ്ങൾക്കായി ഗ്രാമം വിട്ട് പോയതിനാൽ സുമൻ ഒറ്റയ്ക്കായിരുന്നു താമസം. ഇക്കാലത്ത് അവരെ പലപ്പോഴും സഹായിച്ചത് മുന്നയാണ്. അങ്ങനെ ഇരുവരും തമ്മിൽ കൂടുതൽ അടുത്തു. ബന്ധം തുടരാനായി ലൈംഗികബന്ധത്തിലേർപ്പെടാൻ മുന്ന നിർബന്ധിച്ചെങ്കിലും അവർ വഴങ്ങിയില്ല. അടുപ്പം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ബന്ധം തുടരാൻ സമ്മർദത്തിലാക്കുകയും ചെയ്തു. പിന്നാലെ യുവതി സഹോദരനെ വിവരം അറിയിച്ചു. തുടർന്നാണ് മുന്നയെ കൊല്ലാനായി പദ്ധതി തയാറാക്കിയത്.

advertisement

മാർച്ച് 18ന് യുവതി മുന്നയെ വീട്ടിലേക്ക് വിളിച്ചു. വീട്ടിലേക്ക് കയറിയ മുന്നയെ യുവതിയുടെ സഹോദരനും കൂട്ടാളിയും ചേർന്ന് മുന്നയെ ഇരുമ്പുവടി കൊണ്ട് തല്ലിക്കൊന്നു. പിന്നാലെ മ‍ൃതദേഹം ചാക്കിൽകെട്ടി കനാലിൽ ഉപേക്ഷിച്ചു.

മുന്നയുടെ കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടക്കുമ്പോഴാണ് അയാളുടെ മോട്ടോർ സൈക്കിൾ പോലീസ് കണ്ടെത്തിയത്. ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് സുമന്റെ വീട്ടിൽ മുന്ന എത്തിയതായി കണ്ടു. തുടർന്ന് സുമനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സുമനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളിക്കായി തിരച്ചിൽ ഊർജിതമാക്കി. മുന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A former village head from Sumerpur, Uttar Pradesh, identified as Mustaka Gulshan (alias Munna), was brutally murdered by his female friend and her brother. Munna, who had two wives and 18 children (nine from each wife) living under one roof, was reported missing by his family on March 18. His body was recovered from a canal, packed in a sack, on March 22. Munna was in a relationship with Suman Devi, a married woman whose husband was away for work. According to police, Munna began pressuring and blackmailing Suman for sexual favors to continue the relationship.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിന്, രണ്ട് ഭാര്യമാരും 18 മക്കളുമുള്ള മുൻ ഗ്രാമത്തലവനെ കാമുകി കൊന്ന് കനാലിൽ തള്ളി
Open in App
Home
Video
Impact Shorts
Web Stories