ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. കടുത്ത വയറുവേദനയും മറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഞ്ഞിനെ മൂവാറ്റുപുഴ നെടുംചാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് മൂത്ര തടസം ഉണ്ടെന്നായിരുന്നു രക്ഷിതാക്കൾ പറഞ്ഞത്.
കൂട്ടബലാത്സംഗത്തിന് ശേഷം വെടിവെച്ചു കൊല്ലാൻ ശ്രമം; പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത് മൊബൈൽ ഫോൺ
advertisement
എന്നാൽ, തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമായി. ഇതിനെ തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സർജറി വിഭാഗം നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും പരിക്കും കണ്ടെത്തിയിരുന്നു.തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് കുഞ്ഞിന്റെ കുടൽ പൊട്ടിയതായി കണ്ടെത്തിയത്.
എന്നാൽ, ആശുപത്രി അധികൃതർ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് കൈമാറിയിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഇതുവരെ കേസ് എടുക്കാൻ തയ്യാറായിട്ടില്ല എന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം, അസം സ്വദേശിയായ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് മൂവാറ്റുപുഴ എസ് ഐ വി കെ ശശികുമാർ പറഞ്ഞു.
കുഞ്ഞിനോടൊപ്പമുള്ളത് കുഞ്ഞിന്റെ പിതാവിന്റെ സഹോദരനും ഭാര്യയുമാണെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ, കുറ്റകൃത്യം സംബന്ധിച്ച് അറിവില്ലെന്നാണ് ഇരുവരും പറയുന്നത്. മൂവാറ്റുപുഴ പെരുമറ്റത്താണ് ഇവരുടെ കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മൂവാറ്റുപുഴ നെടുംചാലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിനെ സന്നദ്ധസംഘടന ഇടപെട്ടാണ് മൂവാറ്റുപുഴ മെഡിക്കൽ സെന്ററിലേക്ക് മാറ്റിയത്. കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമായതോടെ ശനിയാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Shocking | വയനാട്ടിൽ വീട്ടമ്മയെ യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തി; ആക്രമിച്ചത് മകന്‍റെ സുഹൃത്ത്
സർജറി വിഭാഗം നടത്തിയ ശസ്ത്രക്രിയയിലാണ് പരിക്കുകൾ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടത്. ഡോക്ടർമാർ ബന്ധുക്കളോട് വിശദമായി കാര്യങ്ങൾ തിരക്കിയെങ്കിലും ഒന്നും അറിയില്ലെന്നാണ് ഇവർ പറയുന്നത്. ഈ ദമ്പതികളുടെ രണ്ടു മക്കൾ കൂടി ആശുപത്രിയിലുണ്ട്. ഇതിൽ മൂത്ത പെൺകുട്ടിയും വയറുവേദന ഉണ്ടെന്ന് അറിയിച്ചതോടെ ഈ കുട്ടിയെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാൻ ഡോക്ടർമാർ തീരുമാനിച്ചിരിക്കുകയാണ്.