Shocking | വയനാട്ടിൽ വീട്ടമ്മയെ യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തി; ആക്രമിച്ചത് മകന്‍റെ സുഹൃത്ത്

Last Updated:

വൈകിട്ട് മകന്റെ സുഹൃത്തായിരുന്ന യുവാവ് വീട്ടിലെത്തി 40കാരിയായ വീട്ടമ്മയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു

കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ യുവാവ് വീട്ടമ്മയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ് വീട്ടമ്മയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മീനങ്ങാടി പഞ്ചായത്ത് പരിധിയിലെ 40 കാരിയായ വീട്ടമ്മയ്ക്കാണ് പൊള്ളലേറ്റത്.
വൈകിട്ട് മകന്റെ സുഹൃത്തായിരുന്ന യുവാവ് വീട്ടിലെത്തി ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടർന്ന പിടിച്ച് പ്രാണവേദനയിൽ വീട്ടമ്മ ബഹളം വെച്ചതോടെ അയൽവാസികളും ബന്ധുക്കളും എത്തി ഇവരെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ വീട്ടമ്മയെ തീ കൊളുത്തിയ യുവാവിന് ക്രൂരമായി മർദ്ദനമേറ്റതിനെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടമ്മയുടെ മകന്‍റെ സുഹൃത്താണ് പ്രകോപനം കൂടാതെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഇല്ലായിരുന്നു.
advertisement
മീനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് പരിശോധിച്ചുവരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. മർദ്ദനമേറ്റ് ആശുപത്രിയിലുള്ള പ്രതി പൊലീസ് നിരീക്ഷണത്തിലാണ്. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ ആശുപത്രിയിൽ വെച്ചു തന്നെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഗ്യാസ് സിലിണ്ടര്‍ കൊണ്ട് യുവാവിനെ അടിച്ചുകൊന്ന സംഭവത്തിൽ ഭാര്യയും സഹോദരനും അറസ്റ്റിലായി. സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നം ഉണ്ടാക്കുന്നതിനെ തുടര്‍ന്നാണ് ഭര്യയും സഹോദരനും ചേര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് യുവാവിനെ അടിച്ചുകൊന്നത്. മാര്‍ച്ച് 27 ന് മൈലപ്പൂരിലായിരുന്നു സംഭവം നടന്നത്. കബാലി(38) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ഇയാളുടെ ഭാര്യയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ സഹികെട്ടാണ് ഭാര്യയും സഹോദരനും ചേര്‍ന്ന് കബാലിയെ അടിച്ചു കൊന്നത്.
advertisement
പി എന്‍കെ ഗാര്‍ഡനിലാണ് ഇവരുടെ വീട്. പെയിന്റു പണിക്കാരനായ കബാലി മദ്യത്തിന് അടിമയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കബാലിയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അയല്‍ക്കാരനും ബന്ധുവുമാണ് ഇയാളെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന അവസ്ഥയിലായിരുന്നു കബാലിയെ ഇവര്‍ കണ്ടത്.
ഗ്യാസ് സിലിണ്ടറിന് തലയിലേറ്റ അടിയാണ് മരണകാരണമെന്നാണ് റോയാപേട്ടയിലെ മെഡിക്കല്‍ കോളേജിലെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ കൊലപാതകത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ബന്ധു വീട്ടില്‍ ഉണ്ടായിരുന്ന ഇയാളുടെ ഭാര്യയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ കൊലപാതകം ചെയ്തത് താനും സഹോദരനും ചേര്‍ന്നാണെന്ന് അവര്‍ സമ്മതിച്ചു.
advertisement
മദ്യപിച്ചെത്തുന്ന കബാലി എന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമായിരുന്നെന്നും മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തന്നോട് മോശമായി പെരുമാറുമാറിയതെന്നും ഭാര്യ വനിത പൊലീസിനോട് പറഞ്ഞു. പണത്തെച്ചൊല്ലിയുള്ള തര്‍ക്കം പതിവായതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി. കൊലപാതകത്തിന് തലേന്ന് വനിതയെ സഹോദരന്‍ ബന്ധു വീട്ടിലേക്ക് മാറ്റുകയും കബാലിയെ സിലിണ്ടര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ കാര്യം സഹോദരിയെ അറിയിച്ചെന്നും പൊലീസ് വ്യക്തമാക്കി
മലയാളം വാർത്തകൾ/ വാർത്ത/Crime/
Shocking | വയനാട്ടിൽ വീട്ടമ്മയെ യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തി; ആക്രമിച്ചത് മകന്‍റെ സുഹൃത്ത്
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement