TRENDING:

അർജുൻ തിരിച്ചെത്തുമെന്ന് പ്രവചിച്ചു; ഓട്ടോ ഡ്രൈവറിൽ നിന്ന് ജ്യോത്സ്യനായ റീൽസ് താരം; പോക്സോയിൽ അറസ്റ്റിലായ തന്ത്രി

Last Updated:

തന്റെ പ്രവചനങ്ങൾ കൊണ്ട് പല നടന്മാരെയും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു

advertisement
കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബു റീൽസിലും താരം. മാപ്പിളപ്പാട്ട് പാടി അഭിനയിച്ചും പ്രവചനങ്ങൾ‌ നടത്തിയും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നയാളാണ് ഇയാൾ‌. ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നാണ് ജ്യോത്സ്യന്റെ വേഷം അണിയുന്നത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായിരുന്ന ലോറി ഡ്രൈവർ അർജുൻ ജീവനോടെ തിരിച്ചുവരുമെന്ന പ്രവചനവും ഇയാൾ നടത്തിയിരുന്നു. ഇതോടെ വ്യാജ ജ്യോത്സ്യൻ എന്ന് വിമർശനവും ഇയാൾക്കെതിരെ ഉയർന്നിരുന്നു. തന്റെ പ്രവചനങ്ങൾ കൊണ്ട് പല നടന്മാരെയും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. ഇയാളുടെ പല വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
മുരാരി തന്ത്രി
മുരാരി തന്ത്രി
advertisement

കടന്നുപിടിക്കാൻ ശ്രമിച്ചത് അമ്മക്കൊപ്പമെത്തിയ 16കാരിയെ

‍‌കൊല്ലം വെണ്ടാറിലാണ് സംഭവം. ബാധ ഒഴിപ്പിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് ജ്യോത്സ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസില്‍ പ്രതിയായ വെണ്ടാര്‍ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജന്‍ ബാബു ഒളിവില്‍ പോയെങ്കിലും പിന്നീട് പോലീസ് ഇയാളെ പിടികൂടി. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ ജോത്സ്യന്‍ കടന്നുകളഞ്ഞു.

ജ്യോതിഷ സംബന്ധമായ കാര്യങ്ങള്‍ക്കായി മുന്‍പും പെണ്‍കുട്ടിയും അമ്മയും മുരാരിയുടെ വീട്ടില്‍ പോയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയെ ധരിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. മന്ത്രവാദത്തിലൂടെ ബാധ ഒഴിപ്പിച്ചുനല്‍കാമെന്നും വിശ്വസിപ്പിച്ചു.

advertisement

ഇതേത്തുടര്‍ന്ന് ഇന്നലെ ഇവര്‍ മന്ത്രവാദിയുടെ അരീക്കലിലെ വീട്ടിലെത്തിയതായിരുന്നു. രാവിലെ 11 മണിക്ക് എത്തിയ ഇവര്‍ക്ക് മൂന്ന് മണിയോടെയാണ് ജോത്സ്യനെ കാണാന്‍ സാധിച്ചത്. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മാത്രം ഇയാള്‍ മുറിയിലേയ്ക്ക് വിളിപ്പിച്ചു. മകള്‍ പുറത്തേയ്ക്ക് വരാതിരുന്നതിനാല്‍ അമ്മ അകത്തുപോയി നോക്കിയപ്പോള്‍ കുട്ടി കരഞ്ഞുകൊണ്ട് പുറത്തുവന്ന് ദുരനുഭവം വെളിപ്പെടുത്തുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Rajan Babu, popularly known as Murari Thanthri, who was arrested for allegedly attempting to molest a 16-year-old girl in Kollam, is a well-known social media figure. A former auto-rickshaw driver turned astrologer, he gained notoriety for his viral reels and controversial predictions. He was previously criticized for his false claim that Arjun, the truck driver missing in the Shirur landslide, would return alive. Despite claiming to have "saved" several film actors through his predictions, he now faces serious charges under the POCSO Act.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
അർജുൻ തിരിച്ചെത്തുമെന്ന് പ്രവചിച്ചു; ഓട്ടോ ഡ്രൈവറിൽ നിന്ന് ജ്യോത്സ്യനായ റീൽസ് താരം; പോക്സോയിൽ അറസ്റ്റിലായ തന്ത്രി
Advertisement
Open in App
Home
Video
Impact Shorts
Web Stories